താര ദമ്പതികള്‍ക്കുള്ള കോണ്ടം കമ്പനിയുടെ ആശംസയില്‍ കല്ലുകടി; പരസ്യ വാചകത്തിൻ്റെ അര്‍ത്ഥം മാറി പാണ്ടായി

ഇറ്റലിയിലെ മിലാനിലെ സ്വകാര്യ റിസോര്‍ട്ടില്‍വച്ച് കോലിയുടെയും അനുഷ്‌കയുടെയും വിവാഹം നടന്നത്. ഇരുവരുടെയും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുക്കാനാകാത്ത ആയിരങ്ങള്‍ തങ്ങലുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

പ്രണയജോഡികള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രശസ്തരാണ് രംഗത്തെത്തിയത്. ആരാധകര്‍ക്കൊപ്പം ബോളിവുഡും കായികലോകവും വിരുഷ്‌കയ്ക്ക് ആസംസ അരിയിച്ച് രംഗത്തെത്തി. ഇതിനിടയിലാണ് കോണ്ടം കമ്പനിയായ ഡ്യൂറക്‌സും താരങ്ങള്‍ക്ക് ആശംസയുമായെത്തിയത്. എന്നാല്‍ ആശംസ ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ല. ആശംസ അറിയിക്കുന്നതിനൊപ്പം കമ്പനിയുടെ ക്യാംപെയിനും കുത്തിത്തിരുകിയതാണ് പ്രശ്‌നമായത്.

‘ആശംസകള്‍, നിങ്ങള്‍ക്ക് ഇടയില്‍ മറ്റൊന്നിനേയും കടന്ന് വരാന്‍ അനുവദിക്കരുത്, ഡ്യൂറക്‌സ് കോണ്ടം ഒഴികെ’, എന്നായിരുന്നു കമ്പനി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ച ചിത്രത്തില്‍ ആശംസിച്ചത്.
ആശംസയ്‌ക്കൊപ്പം പരസ്യം കൂടി നടത്തിയ കമ്പനിയുടെ രീതി വളരെ ക്രിയേറ്റീവ് ആണെന്ന് ചിലര്‍ അഭിനന്ദിച്ചപ്പോള്‍ അനൗചിത്യപരമാണ് കമ്പനിയുടെ നീക്കമെന്ന് വിമര്‍ശനം ഉയര്‍ന്നു. വിരാടിനും അനുഷ്‌കയ്ക്കും കുട്ടികള്‍ വേണ്ടെന്നാണ് കമ്പനി ഉദ്ദേശിച്ചതെന്ന് ചിലര്‍ തിരിച്ച് ചോദിച്ചു.

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കള്‍ക്കായി അന്ന് ഒരു വിവാഹപാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായുള്ള വിവാഹ സല്‍ക്കാരം. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയില്‍വച്ചായിരിക്കും ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുക.

Top