അത് ഭ്രാന്തമായ ഒന്നായിരുന്നു, എന്റെ ശ്വാസം നിലച്ചുപോയീ; കേരളത്തിലെത്തിയ അനുഭവം വിവരിച്ച സണ്ണിലിയോണ്‍

കേരളത്തെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ കൊച്ചി യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു പ്രമുഖ വെബ്‌പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ സണ്ണിയെകാണാന്‍ ആരാധകരുടെ പ്രളയമായിരുന്നു. ആരാധകരുടെ തിരക്ക് കണ്ട് സാക്ഷാല്‍ സണ്ണിവരെ ഞെട്ടിയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം സണ്ണി ആ സംഭവം ഓര്‍ത്തെടുക്കുകയാണ്.

സണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ… ‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. എന്നെക്കാണാനെത്തിയ ജനക്കൂട്ടം കണ്ട് കണ്ണു നിറഞ്ഞു പോയി. അത് ഭ്രാന്തമായ ഒന്നായിരുന്നു. ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചരണത്തിനോ ടെലിവിഷന്‍ പ്രചരണത്തിനോ ആയിരുന്നില്ല. ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് കരുതിയത്. കൊച്ചിയില്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു’ സണ്ണി വാചാലയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എന്റെ കാറിനു ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്ന ആളുകളെയാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകള്‍ കൂടി കൂടി വന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ചെറിയൊരു സ്റ്റേജായിരുന്നു. അതില്‍ കയറി നിന്നപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. എന്റെ ദൈവമേ, എന്തൊരു ജനക്കൂട്ടമായിരുന്നു. എന്റെ ശ്വാസം നിലച്ച പോലെയായി. എനിക്ക് കരയാന്‍ തോന്നി. എന്തൊരു ഊര്‍ജമായിരുന്നു അത്. എനിക്കു ചുറ്റും ഒരുപാടാളുകള്‍ അവര്‍ എനിക്കു ആര്‍പ്പു വിളിക്കുന്നു. ചടങ്ങു കഴിഞ്ഞ് തിരികെ കാറില്‍ കയറിയപ്പോഴാണ് ചടങ്ങിന്റെ ആകാശ ദൃശ്യം ലഭിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ നിമിഷം ജീവിതത്തില്‍ മറക്കാനാവില്ല’ സണ്ണി പറഞ്ഞു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കു പോലും നല്‍കാത്ത വരവേല്‍പ്പായിരുന്നു മലയാളികള്‍ സണ്ണിയ്ക്ക് അന്നു നല്‍കിയത്.

Top