സാക്ഷരകേരളമേ ലജ്ജിക്കൂ,തലസ്ഥാനത്ത് ഭിന്നലിംഗക്കാരി അനന്യ നേരിട്ട ദുരനുഭവം ഇങ്ങനെ.

തിരുവനതപുരം:സ്ത്രീക്കും പുരുഷനും പുറമേ ട്രാന്‍സ്‌ജെന്റര്‍ എന്നൊരു സമൂഹമുണ്ടെന്ന് പരമോന്നത കോടതി പോലും അംഗീകരിച്ച നാടാണ് ഇന്ത്യ.എന്നാല്‍ ഇവിടെ ഭിന്നലിംഗക്കാരോടുള്ള അവഗണനയും വെറുപ്പും ഇപ്പോഴും തുടരുകയാണെന്നതിന്റെ ദൃഷ്ടാന്തമാണ് കൊല്ലം സ്വദേശിനിയായ ഭിന്നലിംഗക്കാരി അനന്യക്ക് നേരിട്ട അനുഭവം.അനന്തപുരിയിലെ രാമചന്ദ്ര ടെക്‌സ്റ്റൈല്‍സില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ അനന്യയോട് കടയിലെ ജീവനക്കാരനായ മധ്യവയസ്‌കന്‍ അപമര്യാദയായി പെരുമാറി.ഇത് പോലീസില്‍ പരാതിപ്പെടാന്‍ എത്തിയപ്പോഴാകട്ടെ അവിടേയും അവഗണന തന്നെ.കഴിഞ്ഞ ദിവസമാണ് അനന്യ താന്‍ നഗരത്തിലെത്തിയാല്‍ പോകാറുള്ള രാമചന്ദ്ര ടെക്‌സ്റ്റൈല്‍സില്‍ സാധനം വാങ്ങാനായി പോയത്.അടുത്ത ട്രെയിനില്‍ തന്നെ കൊല്ലത്തേക്ക് പോകാനുള്ളതിനാല്‍ ധൃതിയില്‍ സാധനങ്ങള്‍ വാങ്ങി പോകാനൊരുങ്ങിയ അനന്യ ബിക്ഷോപ്പര്‍ ചോദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരന്‍ തന്നെ ആണാണോ പെണ്ണാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്ന് അനന്യ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.ananya 2

തലയിലെ മുടി ഒറിജിനലാണോ എന്ന് ചോദിച്ചതോടെയായിരുന്നു തുടക്കം.അത് നിങ്ങള്‍ നോക്കണ്ട കവര്‍ തന്നാല്‍ മതിയെന്ന് പറഞ്ഞ തന്നോട് മധ്യവയസ്‌കന്‍ വളരെ മോശമായാണ് പിന്നീട് പെരുമാറിയതെന്ന് ഇവര്‍ പറയുന്നു.ഒടുവില്‍ തെറി വിളിക്കല്‍ വരെ കാര്യങ്ങള്‍ എത്തിയപ്പോഴാണ് തന്റെ സുഹൃത്തുക്കളെ വിളിച്ച് വരുത്തി ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞത്.അവിടെയുണ്ടായിരുന്ന എസ്‌ഐ തന്നോട് അനുഭാവപൂര്‍വ്വമല്ല പ്രവര്‍ത്തിച്ചതെന്ന് അനന്യ വ്യക്തമാക്കുന്നു.കുറ്റാരോപിതനായ ആളെ വിളിച്ച് വരുത്താന്‍ വരെ ഒരു ദിവസത്തെ സമയം വേണ്ടി വന്നു.ഒരു സ്ത്രീക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഭരണകൂടം ഇങ്ങനെ പെരുമാറുമോ എന്ന് ഇവര്‍ ചോദിക്കുന്നു.ഒടുവില്‍ അടുത്ത ദിവസം സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയെങ്കിലും അയാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വരെ പോലീസ് തയ്യാറായിരുന്നില്ല .തന്റെ നിര്‍ബന്ധത്തിന് വഴങ്ങി അയാളെ ചോദ്യം ചെയ്യുകയായിരുന്നു.ഭാഗീകമായെങ്കിലും കുറ്റസമ്മതം നടത്തിയ അയാളെ മാപ്പ് പറയിച്ചാണ് അനന്യ അവിടെ നിന്നും വിട്ടയച്ചത്.
സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നയാളായതിനാല്‍ തനിക്ക് ഇതിനുള്ള ധൈര്യം വന്നു.എന്നാല്‍ തന്നെപ്പോലെ നിരവധി ഭിന്നലിംഗക്കാര്‍ ഇപ്പോഴും ഇന്നാട്ടില്‍ അവഗണന നേരിട്ട് കഴിയുന്നുണ്ടെന്നും അവര്‍ക്കെല്ലാം ഈ സംഭവം പ്രചോദനമാകണമെന്നും അനന്യ പറഞ്ഞു.കൊല്ലം സ്വദേശിയായ അനന്യ സിനിമ-ടെലിവിഷന്‍ പ്രവര്‍ത്തക കൂടിയാണ്.ഇപ്പോള്‍ കോയമ്പത്തൂരാണ് സ്ഥിര താമസം.തന്നെപ്പോലുള്ളവര്‍ക്ക് ജീവിക്കാന്‍ ഇപ്പോഴും കേരളം പാകമായിട്ടില്ലെന്നാണ് അനന്യ പറയുന്നത്.മറ്റൊരു ഭിന്നലിംഗക്കാര്‍ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുതെന്നും അനന്യ കൂട്ടിച്ചേര്‍ത്ത

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top