അമ്മ മകളെ ചുംബിച്ചാല്‍ അത് സ്വവര്‍ഗാനുരാഗമാകുമോ? സ്വന്തം മകള്‍ക്ക് ആരും ലിപ്ലോക് കൊടുക്കില്ലെന്ന് സദാചാരപോലീസ്

Victoria-Beckham

സദാചാരപോലീസിനെ കൊണ്ട് സ്വന്തം മക്കളെയോ സഹോദരനെയോ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സദാചാരക്കാരുടെ വൃത്തികെട്ട കണ്ണ് എല്ലായിടത്തുമുണ്ട്. സ്വന്തം മകള്‍ക്ക് ഒരമ്മ ഉമ്മ കൊടുത്താല്‍ അത് ശരിയല്ലെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും? അതു പാടില്ലെന്ന് പറയുന്ന സദാചാരപോലീസിനെ എന്താണ് ചെയ്യേണ്ടത്.

മകളുടെ പിറന്നാള്‍ ദിനത്തില്‍ മകളുമായി ലിപ്പ്ലോക്ക് ചെയ്യുന്ന ചിത്രം വിക്ടോറിയ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതിന് വിക്ടോറിയയെ സ്വവര്‍ഗാനുരാഗി എന്നു വിളിച്ചാണ് സദാചാരപൊലീസ് വിമര്‍ശിച്ചത്. വിമര്‍ശനം രൂക്ഷമായതോടെ സദാചാരപൊലീസിന് മറുപടി നല്‍കി കൂടുതല്‍ അമ്മമാര്‍ രംഗത്തെത്തി. സമാനരീതിയില്‍ മക്കളുമായി ലിപ്പ്ലോക്ക് ചെയ്യുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് അമ്മമാര്‍ പ്രതികരിച്ചത്

മകള്‍ ഹാര്‍പറുടെ അഞ്ചാം പിറന്നാളിനു യാതൊരു ദുരുദ്ദേശവുമില്ലാതെ എടുത്ത ചിത്രമാണ് വിവാദമായത്. ഹാപ്പി ബര്‍ത്ഡേ ബേബി ഗേള്‍&വി ഓള്‍ ലവ് യൂ സോ മച്ച്.. കിസസ് ഫ്രം മമ്മി എന്ന ക്യാപ്ഷനോടെയാണ് വിക്ടോറിയ ചിത്രം പോസ്റ്റ് ചെയ്തത്. ഹാര്‍പറോടു അമ്മയ്ക്കുള്ള സ്നേഹത്തിന്റെ പ്രതീകമാണെന്നോ ഒന്നും സദാചാരക്കാര്‍ നോക്കിയില്ല. ചുംബിക്കുന്ന ചിത്രം കണ്ടതും വാളും കോടാലിയുമെടുത്ത് ഇറങ്ങി.

mother-and-baby

വിക്ടോറിയ മകളെ ചുംബിച്ചത് അവളുടെ ചുണ്ടിലാണെന്നും സ്വന്തം മകള്‍ക്ക് ആരും ലിപ്ലോക് കൊടുക്കാറില്ലെന്നുമൊക്കെയാണ് വാദങ്ങള്‍. മാതാപിതാക്കള്‍ മക്കളുടെ ചുണ്ടില്‍ ചുംബിക്കാറില്ലെന്നാണ് ഇനിയൊരു കൂട്ടരുടെ വാദം. എന്നാല്‍ അമ്മ മകളെ ചുംബിക്കുന്നതിലും അശ്ലീലം കണ്ടെത്തുന്ന സദാചാരക്കുരുവിനെ വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്തെത്തി. എല്ലാത്തിനുമുപരി അതൊരു അമ്മയാണെന്നും ചുംബിക്കുന്നതു തന്റെ പൊന്നോമന പുത്രിയെയാണെന്നും ചിന്തിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേയുള്ളുവെന്നും പലരും പറയുന്നു.

Top