അമ്മാവനായതിന്റെ സന്തോഷം സല്ലു പ്രകടിപ്പിച്ചത് ബിഎംഡബ്ലു സമ്മാനമായി നല്‍കി

salman-khan

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ അമ്മാവനായതിന്റെ സന്തോഷം പ്രകടിപ്പിച്ചതിങ്ങനെ. കുഞ്ഞു വാവയ്ക്ക് ബിഎംഡബ്ലു ആണ് സല്ലു സമ്മാനമായി നല്‍കിയത്. സല്‍മാന്‍ ഖാന് തന്റെ സഹോദരി അര്‍പ്പിതാ ഖാനോടുള്ള സ്‌നേഹം ബോളിവുഡില്‍ റേഡിയോ മാഗോ പോലെ പാട്ടാണ്. അര്‍പ്പിത അമ്മയായതില്‍ സന്തോഷം മുഴുവന്‍ സല്‍മാന്‍ ഖാനാണ്.

കുഞ്ഞ് ജനിച്ചിട്ട് എട്ടു ദിവസം ആയപ്പോഴേക്കും സല്‍മാന്‍ ഖാന്‍ ഞെട്ടിപ്പിക്കുന്ന സമ്മാനമാണ് നല്‍കിയത്. അര്‍പ്പിതയുടെ കല്യാണത്തിന് സല്ലു നല്‍കിയത് അഞ്ചു കോടി രൂപയുടെ റോള്‍സ് റോയിസ് ഫാന്റയായിരുന്നു. ഇപ്പോഴിതാ ഒന്നര കോടിയുടെ ബിഎംഡബ്ലു 7 സിരിസാണ് കുഞ്ഞിന് സമ്മാനമായി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍പ്പിതയ്ക്കും ബിസിനസ്സുകാരനായ ആയുഷിനും ജനിച്ച കുഞ്ഞിന് അഹില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് ലിറ്റര്‍ ആറ് സിലണ്ടര്‍ എന്‍ജിനോടു കൂടിയ വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.2 സെക്കന്റുമതി.

മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് അര്‍പ്പിത അമ്മയാകാന്‍ പോകുന്നതിന്റെ ഗംഭീര ചടങ്ങ് സല്‍മാന്‍ നടത്തിയിരുന്നു. 2014 നവംബറിലാണ് അര്‍പ്പിതയുടെ വിവാഹം നടന്നത്.

Top