സിനിമാ നടന്മാര്‍ക്ക് പ്രതിഫലം വാരിക്കോരി കൊടുക്കുന്നു; എന്തിനിത്ര പണം നല്‍കുന്നുവെന്ന് അനുരാഗ് കശ്യപ്

Anurag_kashyap

ദിനംപ്രതി ചലച്ചിത്രരംഗത്തെ സൂപ്പര്‍സ്റ്റാറുകള്‍ പ്രതിഫലം കൂട്ടുകയാണ്. എത്ര കൂട്ടിയാലും നിര്‍മാതാക്കള്‍ നല്‍കും എന്നവസ്ഥയാണ്. നിര്‍മാതാക്കള്‍ നടന്മാര്‍ക്ക് പ്രതിഫലം വാരിക്കോരി കൊടുക്കുകയാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പറയുന്നു.

എത്ര പ്രതിഫലം കൂട്ടിയാലും നല്‍കരുതെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. നായികമാര്‍ക്ക് അധികം കൊടുക്കാറുമില്ല. ബോളിവുഡ് നടന്മാരായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം നല്‍കുന്നു എന്നും അനുരാഗ് കശ്യപ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫോര്‍ബ്‌സ് ഇറക്കിയ ഉയര്‍ന്ന പ്രതിഫലം നേടുന്ന നടന്മാരുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ അഭിനേതാക്കളാണ് ഉള്‍പ്പെട്ടത്. പട്ടികയില്‍ ബാക്കി എല്ലാവരും ഹോളിവുഡ് നടന്മാരുമാണ് എന്നതാണ് ശ്രദ്ധേയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോളിവുഡ് സിനിമകളില്‍ നടന്മാര്‍ കോടികള്‍ വാങ്ങും. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സിനിമയുടെ ഉയര്‍ന്ന ശരാശരി വരുമാനം 300 കോടി രൂപയാണ്. എന്നിട്ടും ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇന്ത്യന്‍ നടന്മാര്‍ സാന്നിധ്യമറിയിക്കുന്നു. അതിനാല്‍ സിനിമയുടെ വിപണി നേട്ടവും നടന്മാരുടെ പ്രതിഫലവുമായി താരതമ്യം ചെയ്താല്‍ വലിയ അന്തരം കാണുവാന്‍ സാധിക്കും. പട്ടികയില്‍ ഒരു ഭാഗത്ത് 300 കോടി ശരാശരി വരുമാനം നേടുന്ന ഇന്ത്യന്‍ സിനിമകളില്‍ നിന്നും നാല് ഇന്ത്യന്‍ നടന്മാര്‍ സ്ഥാനം കണ്ടെത്തുമ്പോള്‍ മറുഭാഗത്ത് 1200 കോടിയിലധികം വരുമാനം നേടുന്ന ഹോളിവുഡ് സിനിമകളുടെ നടന്മാരാണ് പട്ടികയില്‍ നിലകൊള്ളുന്നതെന്ന് അനുരാഗ് കശ്യപ് പറയുന്നു.

താന്‍ നടന്മാരെയല്ല മറിച്ച് നിര്‍മ്മാതാക്കളയാണ് കുറ്റപ്പെടുത്തുന്നത് എന്നും അനുരാഗ് കശ്യപ് കൂട്ടിചേര്‍ക്കുന്നു. നിര്‍മ്മാതാക്കളാണ് നടന്മാര്‍ക്ക് പ്രതിഫലം വാരിക്കോരി കൊടുക്കുന്നത് എന്നും പണം ലഭിച്ചാല്‍ താനാണെങ്കിലും സ്വീകരിക്കുമെന്നും അനുരാഗ് കശ്യപ് സൂചിപ്പിച്ചു. അടുത്തിടെ അനുരാഗ് കശ്യപ് നിര്‍മ്മിച്ച ബോംബെ വെല്‍വെറ്റ് വന്‍ തിരച്ചടിയായിരുന്നു നേരിട്ടത്.

Top