താന്‍ ഗര്‍ഭിണിയായത് വലിയ കാര്യമാണോ? ഗര്‍ഭിണിയായാല്‍ അഭിനയിക്കാന്‍ പറ്റുമോയെന്ന് കരീന കപൂര്‍ ചോദിക്കുന്നു

Gorgeous-kareena-kapoor

ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഗര്‍ഭിണിയായതില്‍ എന്താണ് പ്രശ്‌നം? കരീനയുടെ ഗര്‍ഭത്തെ കളിയാക്കിയും വിമര്‍ശിച്ചും പല പ്രചാരണവും നടക്കുന്നു. ഇതിനോട് കരീന കപൂര്‍ രൂക്ഷമായി തന്നെ പ്രതികരിച്ചു. എന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്‌നമാണോ എന്നാണ് കരീന ചോദിക്കുന്നത്. താന്‍ ഗര്‍ഭിണിയായതാണ് ഏറ്റവും വലിയ സംഭവമെന്ന രീതിയിലുള്ള വാര്‍ത്ത അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോട് താരം പറയുന്നു.

താന്‍ ഒരു ഗര്‍ഭിണിയാണ് മൃതദേഹമല്ല, ഗര്‍ഭധാരണവും പ്രസവവുമെല്ലാം ലോകത്തില്‍ സാധാരണമാണ്. അത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലെന്നും താരം ആഞ്ഞടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ki-and-ka

ഗര്‍ഭിണിയായിതിനാല്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ തനിക്ക് ചെയ്തു തീര്‍ക്കാന്‍ സാധിക്കുമോ, കുട്ടികളായതിനു ശേഷം അഭിനയം തുടരുമോ എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല, എന്റെ ജോലിയുമായി ഞാന്‍ മുന്നോട്ടു പോകുമെന്ന് താരം തുറന്നടിച്ചു

Top