പൂര്‍ണ്ണ നഗ്നയായി അഭിനയിച്ചപ്പോള്‍ പ്രശ്‌നം തോന്നിയില്ല; എന്റെ മുഖം പോലെ തന്നെയാണ് ശരീരവും: പ്രശസ്ത മോഡലും അഭിനേത്രയുമായ കനി പറയുന്നത്

വളരെ ശക്തിയുള്ള കഥാപാത്രങ്ങളായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയായിരുന്നെന്ന് കനി. കുട്ടിക്കാലത്തെ ലൈംഗീകാനുഭവം തുറന്ന് പറയുന്ന കഥാപാത്രമായി ‘മെമ്മറീസ് ഓഫ് മെഷീന്‍’ എന്ന ചെറു ചിത്രത്തില്‍ വേഷമിട്ട താരമാണ് കനി. പ്രശസ്ത മോഡലും ഹ്രസ്വചിത്രങ്ങളിലൂടെ അറിയപ്പെടുന്ന അഭിനേത്രിയുമായ കനി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുന്നു.

”ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചുദിവസം മുംബൈയില്‍ താമസിച്ചു. ആ സമയത്ത് കുറച്ചു മോഡലിംഗ് ചെയ്യാന്‍ കഴിഞ്ഞു”. കനി പറയുന്നു…മോഡലിംഗിനേക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്. ഇഷ്ടമുള്ള ആരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്നുവെന്ന് മാത്രം. ഞാന്‍ മോഡലിങ് മേഖലയില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നില്ല.
മൈത്രേയന്‍ എന്നാണ് അച്ഛനെ വിളിക്കുന്നത്. അമ്മയെ ചേച്ചി എന്നും. എന്നോട് മാത്രമല്ല, എന്റെ എല്ലാ ബന്ധുക്കളോടും അച്ഛന്‍ പേര് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും ചോദിക്കുമായിരുന്നു നീ എന്തിനാ അച്ഛനെ പേര് വിളിക്കുന്നതെന്ന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറുപ്പത്തില്‍ കമ്മലും മാലയുമൊന്നും ഇടാറില്ലായിരുന്നു. നിനക്ക് എപ്പഴാണോ തോന്നുന്നത് അപ്പോള്‍ കാത് കുത്തിയാല്‍ മതിയെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. പക്ഷേ സ്‌കൂളിലെത്തിയാല്‍ പലവിധ ചോദ്യങ്ങളെ നേരിടേണ്ടി വന്നിരുന്നു. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ജീവിതം നയിച്ചത് കൊണ്ടുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കനി പറയുന്നു. അച്ഛനും അമ്മയും കല്ല്യാണം കഴിച്ചിട്ടില്ല. പക്ഷേ കുഞ്ഞുണ്ട്. ഇതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ നേരിട്ടു. കുറേ ആയപ്പോള്‍ എനിക്ക് ഒന്നിനും ഉത്തരം പറയാന്‍ വയ്യാതായി. അമ്പലത്തില്‍ പോയി എന്റെ അച്ഛനെയും അമ്മയെയും എല്ലാവരുടെയും അച്ഛനമ്മയെ പോലെ ആക്കണേ എന്നു വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

പ്ലസ് വണില്‍ പഠിക്കുമ്പോള്‍ ഒരു നാടകക്ലാസില്‍ വച്ച് എല്ലാവരോടും അവരവരെ സന്തോഷിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചു. അപ്പോഴാണ് മനസ്സിലായത് എനിക്ക് അങ്ങനൊരു കാര്യമേ ഇല്ലെന്ന്. ഞാന്‍ കരഞ്ഞു. എല്ലാം ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനുമായിരുന്നു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. മുമ്പ് വളരെ നാണം കുണുങ്ങിയായിരുന്ന ഞാന്‍ വസ്ത്രം മാറുന്നതു പോലും ലൈറ്റ് ഓഫ് ചെയ്തായിരുന്നു. എന്നെ ഞാന്‍ പോലും കാണരുത് എന്നായിരുന്നു എന്റെ മനസ്സില്‍. ഒരു ദിവസം ആ നാണം അങ്ങുപോയി. ഇപ്പോള്‍ അങ്ങനെയൊന്നില്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്‌നയായി അഭിനയിച്ചപ്പോള്‍ അതൊന്നും ഒരു പ്രശ്നമായി തോന്നിയതേയില്ല. ”എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം”കനി പറയുന്നു…

Top