മമ്മൂട്ടിയ്‌ക്കൊപ്പം സന്തോഷ് പണ്ഡിറ്റും; ക്യാംപസ് ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി പണ്ഡിറ്റെത്തുന്നു

നീണ്ട കാത്തിരിപ്പിനുശേഷം സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമയിലെത്തുന്നു. പുലിമുരുകന്‍ ടീം ഉദയ്കൃഷ്ണ തിരക്കഥയെഴുത്തുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രമായാണ് പണ്ഡിറ്റ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

മുന്‍പ് കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്നീ ചിത്രങ്ങള്‍ സ്വന്തമായി സംവിധാനവും അഭിനയവും അടങ്ങുന്ന മറ്റെല്ലാ കാര്യങ്ങളും ചെയ്ത് ശ്രദ്ധനേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. ഇത് ആദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരാളുടെ സംവിധാനത്തില്‍ അഭിനയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുക. കുഴപ്പക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയമാകുന്നത്. വിനോദ് ഇല്ലംപിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഓണം റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക.

Top