സന്തോഷ് പണ്ഡിറ്റ് ചിത്രം കാണാന്‍ ആദ്യഷോയ്‌ക്കെത്തിയത് പത്ത് പേര്‍മാത്രം; ലോട്ടറിയടിക്കുമെന്ന് കരുതിയ ടിന്റുമോനും ശനിദിശ

സന്തോഷ് പണ്ഡിറ്റ് ചിത്രം ടിന്റുമോനെ പേടിച്ച് തിയറ്ററിലേക്കാളെത്തുന്നില്ല…ഈ ദിവസങ്ങളില്‍ ഒപ്പം റിലിസാകാന്‍ ഒരു ചിത്രം പോലുമില്ലാത്തത് സന്തോഷ് പണ്ഡിറ്റിന് ലോട്ടറിയാകുമെന്നാണ് കരുതിയത.് എന്നാല്‍ ആദ്യ ദിവസം തന്നെ പത്ത് പേരില്‍ താഴെ മാത്രമാണ് റിലീസിങ് കേന്ദ്രങ്ങിളിലെ ഒരോ ഷോയ്ക്കുമെത്തുന്നത്.

ഈ വാരം മലയാളത്തില്‍ നിന്ന് ശ്രദ്ധേയ റിലീസുകളില്ല. സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോന്‍ എന്ന കോടീശ്വരനാണ് മലയാളത്തില്‍ നിന്ന് റിലീസിനെത്തിയ ഏകചിത്രം.
അമിതാഭ് ബച്ചന്‍ നായകനായ തീന്‍, മിയയുടെ തമിഴ് ചിത്രം ഒരു നാള്‍ കൂത്ത് എന്നിവ ഉള്‍പ്പെടെ നാല് മറുഭാഷ ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തി. കണ്‍ജറിങ് 2 ആണ് ഹോളിവുഡ് റിലീസ്. അതുകൊണ്ട് തന്നെ ബച്ചനൊപ്പമാണ് സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോന്റെ മത്സരം. .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാളിദാസന്‍ കവിത എഴുതുന്നു എന്ന ചിത്രത്തിന് പിന്നാലെയാണ് തന്റെ അടുത്ത ചിത്രവുമായി സന്തോഷ് എത്തിയത്. മുന്‍ ചിത്രങ്ങളെ എന്നപോലെ ക്യാമറ ഒഴികെ മറ്റെല്ലാം ടിന്റുമോന്‍ എന്ന കോടീശ്വരനിലും കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്‌സിഗം, പശ്ചാത്തല സംഗീതം, നിര്‍മ്മാണ നിര്‍വഹണം തുടങ്ങിയവയ്‌ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ.
കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറിന്റെ രംഗപ്രവേശം.

അതിന് ശേഷം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. സൂര്യ നായകനായ അഞ്ജാനൊപ്പം റിലീസ് ചെയ്യാനിരുന്ന പണ്ഡിറ്റിന്റെ കാളിദാസന്‍ കവിതയെഴുതുന്നു എന്നതാണ് നാലമത്തെ ചിത്രം. നീലിമ നല്ല കുട്ടിയാണ് എന്ന മറ്റൊരു ചിത്രവും ഉടന്‍ റിലീസിന് തയ്യാറാകുമെന്നാണ് സൂചന.

Top