ഷൂട്ടിങ് നിര്‍ത്തി സ്റ്റേജ് ഷോയ്ക്കായി താരങ്ങളെ കൊടുക്കില്ല; താരസംഘടനയും നിര്‍മ്മാതാക്കളും രണ്ട് തട്ടില്‍

കൊച്ചി: താരസംഘടനയായ എ.എം.എം.എ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്കായി ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു കൊടുക്കാനാകില്ലെന്ന നിലപാടുമായി നിര്‍മാതാക്കളുടെ സംഘടന. ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനയ്ക്ക് കത്ത് നല്‍കി കഴിഞ്ഞു.

തങ്ങളോട് സഹകരിക്കാതെ എ.എം.എം.എ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിച്ചു പോകാന്‍ കഴിയില്ലെന്നും നിര്‍മാതാക്കളോട് താരങ്ങള്‍ സഹകരിക്കുന്നില്ലെന്നും നിസ്സഹകരണം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം.രഞ്ജിത് എ.എം.എം.എക്ക് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു. കേരളത്തില്‍ പ്രളയം ദുരന്തം വിതച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി ഡിസംബര്‍ ഏഴിനാണ് എ.എം.എം.എ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് എ.എം.എം.എ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് വാട്സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഷ്സ് അസോസിയേഷനോ അലോചിക്കാതെ താരങ്ങള്‍ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തത് പ്രതിഷേധാര്‍ഹമാണ്. പ്രളയക്കെടുതികള്‍ സിനിമാ മേഖലയേയും ബാധിച്ച സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു നല്‍കാന്‍ ആവില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ കഴിയില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

Top