ദിലീപും മഞ്ജുവും തമ്മില്‍ മത്സരം മുറുകുന്നു; പ്രതിഫലത്തില്‍ മഞ്ജു ഒരടി മുന്നില്‍

കൊച്ചി: മലയാളത്തിലെ വേര്‍പിരിഞ്ഞ താരദമ്പതിമാരായ ദിലീപും മഞ്ജുവും തമ്മില്‍ പോരാട്ടം ശക്തമാകുന്നു. തുടര്‍ച്ചയായ ചിത്രങ്ങള്‍ ഹിറ്റായതിനു പിന്നാലെ പ്രതിഫലം ദിലീപിനേക്കാള്‍ ഉയര്‍ത്തിയാണ് ഇപ്പോള്‍ മഞ്ജു പോരാട്ടത്തില്‍ ശക്തമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ രണ്ടു സൂപ്പര്‍ താരങ്ങള്‍ക്കു പിന്നിലായി മഞ്ജുവിന്റെ പ്രതിഫലം.
പതിനഞ്ചു വര്‍ഷത്തിനു ശേഷം മലയാള സിനിമയില്‍ മടങ്ങിയെത്തിയ മഞ്ജു അതിനു ശേഷം ലഭിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹി്റ്റാക്കിയാണ് മടങ്ങിയെത്തിയിരിക്കുന്നത്. പരസ്യ ചിത്രങ്ങളിലെല്ലാം റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയ മഞ്ജു ഇതോടെയാണ് പ്രതിഫലം ഉയര്‍ത്താന്‍ തയ്യാറെടുത്തിരിക്കുന്നത്.
ഹിറ്റുകളിലൂടെ സൂപ്പര്‍ താര പദവിയിലേയ്ക്കു ഉയര്‍ന്ന ദിലീപ് ഇടയ്ക്ക് പ്രതിഫലം ഒരല്‍പം ഉയര്‍ത്തിയിരുന്നു. മഞ്ജുവും മംമ്തയും അഭിനയിച്ച ടു കണ്‍ട്രീസും മഞ്ജുവും സനൂപും ഒന്നിച്ച ജോ ആന്‍ഡ് ബോയ് എന്ന ചിത്രവും നേര്‍ക്കുനേര്‍ വന്നിരിക്കുന്ന സമയത്താണ് മഞ്ജു പ്രതിഫലം ഉര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഞ്ജു പ്രതിഫലം ഉയര്‍ത്തിയതോടെ ഇരുവരും തമ്മിലുള്ള പ്രതിഫലത്തിലെ വ്യത്യാസം അരലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. മലയാളത്തിലെ രണ്ടു സൂപ്പര്‍ സ്റ്റാറുമാരുടെ പ്രതിഫലത്തിന്റെ തൊട്ടു താഴെയാണ് ഇപ്പോള്‍ മഞ്ജുവിന്റെ പ്രതിഫലമെന്നാണ് മഞ്ജുവുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതോടെ ദിലീപും മഞ്ജുവും തമ്മിലുള്ള അദൃശ്യ പോരാട്ടം ശക്തമാകുകയാണ്.

Top