റിമി ദിലീപ് ബന്ധം ഞെട്ടിക്കുന്നത് !.. താരം ദിലീപിന്റെ ബിനാമി!..റിമി ടോമിയും കുടുങ്ങും?

കൊച്ചി :റിമി ദിലീപ് ബന്ധം ഞെട്ടിക്കുന്നത് !ദിലീപിനൊപ്പം കേസുകളിൽ റിമി ടോമിയും കുടുങ്ങുമോ എന്നതാണിപ്പോൾ ഉയരുന്ന ചോദ്യം . നടിയെ അക്രമിച്ച സംഭവത്തില്‍ നടന്‍ ദിലിപ് അറസ്റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ – സിനിമാ മേഖലയിലുള്ള പലരേയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രശസ്ത ടിവി അവതാരകയും ഗായികയുമായ റിമി ടോമിയിലേക്കും കൂടി അന്വേഷണം നീങ്ങുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്നാണ് വിവരം. ദിലീപും കാവ്യ മാധവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞതായാണ് സൂചന.rimi-to-y

നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവ്യാ മാധവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിമി ടോമി അക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ദിലീപ് കാവ്യ ബന്ധത്തിന് കൂട്ടുനിന്നതിനാണ് റിമിയുമായി നടി തെറ്റിപ്പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കിടയില്‍ ഇത് രഹസ്യമായ ഒരു പരസ്യമാണ്.വിവാഹത്തിന് മുന്‍പുതന്നെ കാവ്യമാധവന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വസ്തു ദിലീപ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കാവ്യയുടെ പല ബന്ധുക്കളുടെ പേരിലും ഇതുപോലെ നിക്ഷേപമുണ്ട്. ഇതൊക്കെ അന്വേഷണ പരിധിയിലാണ്

Top