ദിലീപിന് താൽകാലികാശ്വാസം: ബുധനാഴ്ച പുറത്തിറങ്ങി വീട്ടിൽ പോകാം ..

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് താല്‍ക്കാലിക ആശ്വാസം. അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന് പ്രേത്യേക അനുമതി നല്‍കി.ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴു മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷയിലെ ആവശ്യം. കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ അപേക്ഷ എന്നതും പ്രസക്തമാണ്.

ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്. പോലീസ് സംരക്ഷണയോടെ വേണം പുറത്തു പോകാനെന്നും കോടതി നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  ഇന്ന് കാവ്യാമാധവനും മീനാക്ഷിയും ജയിലില്‍ എത്തി  ദിലീപിനെ കണ്ടു. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. നേരത്തെ നടന്‍ ദിലീപിനെ കാണാന്‍ നാദിര്‍ഷ ആലുവ ജയിലിലെത്തിയിരുന്നു.. പത്തുമിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സംസാരത്തിനൊടുവില്‍ നാദിര്‍ഷയും ദിലീപും പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷ, ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.

Top