മാഡം’ ആരാണെന്ന് തിരിച്ചറിഞ്ഞു! 18-ന് മുൻപ് അറസ്റ്റു ചെയ്യും !.

കൊച്ചി: മാസം’  സിനിമാ നടിയെന്നു കേസിലെ പ്രതി പള്‍സര്‍ സുനി. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തും. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടത്തിയത്. കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി.സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ നടിയാണ് ‘മാഡ’മെന്ന് സുനി വ്യക്തമാക്കിയത്.നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു ആവര്‍ത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്. ഇനിയും വന്‍ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി മുന്‍പും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി മുന്‍പ് പ്രതികരിച്ചത്.DILEEP KAVYA DIH

അതേ സമയം നടിയെ  ആക്രമിച്ച കേസിലെ മാഡം എന്ന് വിളിക്കപ്പെടുന്നയാള്‍ കെട്ടുകഥയല്ലെന്ന് സൂചന. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് മാഡത്തെ അറസ്റ്റ് ചെയ്യനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം വാര്‍ത്തകളില്‍ പ്രചരിച്ചത് പോലെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനോ അവരുടെ അമ്മയോ മഞ്ജുവാര്യരോ റിമി ടോമിയൊ അല്ല മാഡമെന്നാണ് സൂചന. നേരത്തെ ഇവരുടെ ഒാരോരുത്തരുടേയും പേരു പറഞ്ഞ് മാഡം ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിന്റെ ആദ്യഘട്ടം മുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു സംവിധായകന്റെ ഭാര്യയാണ് മാഡമെന്നാണ് സൂചന. പോലീസ് ഇക്കാര്യം ഏറെക്കുറെ ഉറപ്പിച്ചുവെന്നാണ് സൂചനകള്‍. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വൊട്ടേഷനുകള്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

 

Top