നടി ആക്രമണക്കേസ്: രണ്ടാം പ്രതി മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന് വെളിപ്പെടുത്തല്‍; കേസ് കൃത്രിമമാണെന്ന മൊഴി ജീവനെടുക്കുമോ

കൊച്ചി: നടി ആക്രമണക്കേസില്‍ പ്രതിയായ മാര്‍ട്ടിന്റെ കൂറ്മാറ്റം കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്ക് നീളുന്നെന്ന് സൂചന. കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍ ഇപ്പോള്‍. വെളിപ്പെടുത്തലുകളോടെ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേയ്ക്കാം എന്നാണ് പുതിയ വെളിപ്പെടുത്തല്‍. സിനിമാ പ്രവര്‍ത്തകന്‍ സലിം ഇന്ത്യയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കോ കൊല്ലപ്പെടുമെന്ന് താന്‍ ഭയക്കുന്നതായി സലിം ഇന്ത്യ പറഞ്ഞു. മംഗളം ടെലിവിഷന്റെ പ്രൈം ടൈം ചര്‍ച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന് പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രമാണെന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ട്ടിന്‍ നല്‍കിയ മൊഴി. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി മാര്‍ട്ടിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സലിം ഇന്ത്യ പറഞ്ഞു. ഇത്രയും വലിയ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞ് ദിലീപിനെ 85 ദിവസം ജയിലില്‍ തള്ളാന്‍ മടിക്കാത്തവര്‍ മാര്‍ട്ടിനെ വകവരുത്താനും മടിക്കില്ലെന്ന് സലിം ഇന്ത്യ ആരോപിച്ചു.

മാര്‍ട്ടിന്‍ ജീവിച്ചിരുന്നാല്‍ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരുമെന്ന് അവര്‍ ഭയക്കുന്നു. മാത്രമല്ല, തന്റെ ജീവന്‍ അപകടത്തിലാണെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യം അറിയാവുന്ന മാര്‍ട്ടിന് സംരക്ഷണം നല്‍കണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടു വരാന്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

Top