നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു !…സാക്ഷി മൊഴി പുറത്തു വിട്ടതും ദിലീപ് ?

കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴികള്‍ ചോര്‍ന്നതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ പ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു  എന്നും ആരോപണമുണ്ട്.സാക്ഷി മൊഴി പുറത്തു വിട്ടതും പ്രതിയായ ദിലീപ് എന്നും ആരോപണം ഉയരുന്നു. . സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് മൊഴികള്‍ പ്രചരിച്ചത്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമണാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

അങ്കമാലി കോടതിയില്‍ നിന്ന് പ്രതികളായ വിഷ്ണു, സനല്‍, ചാര്‍ലി എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തെ കൈപ്പറ്റിയിരുന്നു. ഇവരില്‍ നിന്നുമാണ് മാധ്യമങ്ങള്‍ക്ക് സാക്ഷി മൊഴികള്‍ ചോര്‍ന്ന് കിട്ടിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ കണ്ടിട്ടുണ്ട്. കേസില്‍ മാപ്പ് സാക്ഷിയാകാമെന്ന് ആദ്യം സമ്മതിച്ച ചാര്‍ലി പിന്നീട് നിലപാട് മാറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍, നിലവിലെ ഭാര്യ കാവ്യാ മാധവന്‍, നടി സംയുക്താ വര്‍മ്മ, നടന്‍ സിദ്ദിഖ്, ഗായിക റിമിടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ മൊഴികളാണ് പുറത്തായത്. ദിലീപും കാവ്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നെ അറിയിച്ചിരുന്നുവെന്നുമാണ് മഞ്ജുവിന്റെ മൊഴി.

റിമിടോമിയും, കാവ്യമാധനും മറ്റൊരു നടിയും കിടന്നുറങ്ങിയ ഹോട്ടല്‍ മുറിയില്‍ രാത്രി ഒരുമണിയോടെ ദിലീപ് വന്നു എന്നും കാവ്യയുമായി ബാത്ത്‌റൂമില്‍ കയറി ഏറെ നേരം കഴിഞ്ഞാണ് ഇരുവരും പുറത്തിറങ്ങിയതെന്നുമായിരുന്നു രിമിയുടെ മൊഴി ഇതില്‍ നിന്നും പ്രതിയും കാവ്യയും തമ്മില്‍ വിവാഹത്തിനു മമ്പു തന്നെ മാനസികമായും ശാരീരികമായും ബന്ധമണ്ടെന്നു സ്പഷ്ടമാണ്.

ഇത് ദിലീപിന്റെ മുന്‍ഭാര്യയുടെ ചെവിയിലെത്തിച്ചത് ആക്രമിക്കപ്പെട്ട നടിയായിരുന്നു.എന്നാല്‍ ആക്രമിക്കപ്പെട്ട നടി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തിയെന്നായിരുന്നു കാവ്യയുടെ മൊഴി.

Top