പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് അദ്ദേഹം ഹാജരായത്. ബുധനാഴ്ച പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതീഷിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം.രാവിലെ പത്തുമണിയോടെയാണ് പ്രതീഷ് പോലീസ് ക്ലബ്ബിലെത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍ണായകവിവരങ്ങള്‍ പ്രതീഷില്‍നിന്നു ലഭിക്കുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.കോടതിയിലാണോ അതോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലാണോ പ്രതീഷ് ഹാജരാകുക എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ പ്രതീഷ് ചാക്കോ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരാകുകയായിരുന്നു.പ്രതീഷ് ചാക്കോ ആലുവ പോലീസ് ക്ലബ്ബിലേക്ക് എത്തുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top