ദിലീപിന്റെ ജനപ്രിയ പരിവേഷം പൊളിച്ചടുക്കി ക്രിമിനൽ മുഖം..മൂന്നു വിവാഹം കഴിച്ചതും വിനയാകും. സൈബര്‍ ഫോറന്‍സിക് ഫലങ്ങള്‍ കിട്ടിയ ശേഷം കുറ്റപത്രം നല്‍കും; ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെയെന്നുള്ള ചാർളിയുടെ വെളിപ്പെടുത്തൽ ദിലീപിന് വീണ്ടും തിരിച്ചടി !..

കൊച്ചി :ദിലീപിന് ജനപ്രിയ പരിവേഷം നഷ്ടമാകുന്നു .ഇനി ക്രിമിനൽ മുഖം നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമർപ്പിക്കുമ്പോൾ കരുതലോടെ അന്വേഷണ സംഘം. ദിലീപിന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വീഴ്ചകളും ആക്ഷേപങ്ങളും കുറ്റപത്രത്തിലുണ്ടാകും. മുന്‍ഭാര്യ മഞ്ജു വാര്യരെ വിവാഹം കഴിക്കും മുമ്പ് ദിലീപ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചിരുന്നു തുടങ്ങിയ മൊഴികള്‍ നിര്‍ണ്ണായകമാകും. ദിലീപില്‍ നിന്നു ദുരനുഭവമുണ്ടായ കൂടുതല്‍പ്പേരെ സാക്ഷികളാക്കി കുറ്റപത്രം തയാറാക്കാനാണ് തീരുമാനം. ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ഗൂഢാലോചനക്കേസില്‍ സാക്ഷിമൊഴികളില്‍ പലതും ദിലീപിന്റെ ക്രിമിനല്‍സ്വഭാവം വിവരിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ദിലീപിന്റെ ആദ്യ വിവാഹം നിര്‍ണ്ണായകമാകും.
ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റപത്രം കൂടുതല്‍ ഉറപ്പുള്ളതാകുമെന്നാണു കഴിഞ്ഞദിവസം വിളിച്ച യോഗത്തില്‍ ഡി.ജി.പി. മഞ്ചേരി ശ്രീധരന്‍നായര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. ഗൂഢാലോചനക്കേസില്‍ സാഹചര്യത്തെളിവാണ് പ്രധാനം. മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍, ഫോണ്‍കോള്‍ ലിസ്റ്റ്, വിവിധ രസീതികള്‍, സന്ദര്‍ശക ഡയറികള്‍ മുതലായവ പരമാവധി ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടുണ്ട്. സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലവും മെറ്റീരിയലുകളുടെ ഫോറന്‍സിക് ഫലവുംകൂടി എത്തിയശേഷം കുറ്റപത്രം കൊടുത്താല്‍ മതിയെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. ഇതിന് മുമ്ബ് സാക്ഷികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. മഞ്ജു വാര്യര്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിലെ ആദ്യകുറ്റപത്രത്തില്‍ 167ല്‍പരം പേര്‍ സാക്ഷികളുണ്ട്. ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസില്‍ 300 സാക്ഷികളുണ്ടാവുമെന്നാണു വിവരം. അനൂപ് ചന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ ദിലീപില്‍നിന്നു തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. നാല് യുവ നടിമാര്‍ ദിലീപിനെതിരേ സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.മഞ്ജുവാര്യരേയും പിന്നീട് കാവ്യ മാധവനേയും വിവാഹം ചെയ്യുന്നതിനു മുന്‍പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യത്തില്‍ സൂചനകള്‍ കിട്ടിയത്. ദിലീപ് അറസ്റ്റിലായി പിറ്റേന്നു തന്നെ വിവാഹക്കാര്യം പൊലീസ് അറിഞ്ഞിരുന്നുവെന്നാണ് വിവരം. പി. ഗോപാലകൃഷ്ണൻ എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ രേഖകള്‍ ഇനിയും പൊലീസ് ലഭിച്ചിട്ടില്ല. സിനിമ മേഖലയിലെ പലര്‍ക്കും ഈ വിവാഹക്കാര്യം അറിയാമായിരുന്നു. ദിലീപിന്റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് ഇക്കാര്യത്തില്‍ മൊഴിയെടുത്തിട്ടുണ്ട്. ദിലീപ് മിമിക്രി രംഗത്ത് സജീവമായിരുന്ന സമയത്തായിരുന്നു വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹത്തിന് സാക്ഷികളായവരെ പൊലീസ് ഫോണില്‍ വിളിച്ച്‌ മൊഴിയെടുത്തു. അകന്ന ബന്ധുവായ യുവതിയെ ദേശം രജിസ്റ്റര്‍ ഓഫിസില്‍ വച്ചാണ് വിവാഹം ചെയ്തത്. ദിലീപ് അന്ന് സിനിമയില്‍ താരമായിട്ടില്ല. എന്നാല്‍ പിന്നീട് സിനിമയിലെത്തി മഞ്ജുവുമായി അടുക്കുകയും വിവാഹത്തിലേക്കും എത്തുമെന്ന് ഉറപ്പായതോടെ ഈ യുവതിയെ ഒഴിവാക്കുകയായിരുന്നു. അടുത്ത ബന്ധുക്കള്‍ ഇടപെട്ട് മധ്യസ്ഥ ശ്രമം നടത്തിയാണ് യുവതിയെ ഈ ബന്ധത്തില്‍ നിന്നും പിന്തിരിച്ചത്. ഇതെല്ലാം അതീവ രഹസ്യമായാണു നടന്നത്. ദിലീപും ഈ യുവതിയും തമ്മില്‍ വിവാഹമോചനം നടന്നിട്ടില്ല എന്നും സൂചനയുണ്ട്. യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. ദിലീപിന്റെ സ്വഭാവത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാന്‍ ഈ വിഷയവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും.

ഇത്തരത്തില്‍ സ്വഭാവദൂഷ്യമുള്ളയാള്‍ നടിയെ പീഡിപ്പിക്കുന്നതുപോലെയുള്ള ക്രൂരപ്രവൃത്തികളും നടപ്പാക്കുമെന്നാണു പൊലീസിന്റെ വാദം. ഗൂഢാലോചനക്കേസില്‍ സാക്ഷിമൊഴികള്‍ക്കു പ്രസക്തി കുറവാണെങ്കിലും പ്രതി ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നു തെളിയിക്കാനാണ് ഇവ ശേഖരിക്കുന്നത്. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളിയാണ് സംഭവം ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനില്‍കുമാര്‍ തന്നോട് വെളിപ്പെടുത്തിയതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാകും. നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു. പിടിയിലായപ്പോള്‍ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്. ഉന്നത ഇടപെടലിനെതുടര്‍ന്നാണ് മൊഴിയില്‍ അന്വേഷണം ഉണ്ടാകാതിരുന്നതെന്നും ആരോപണമുണ്ട്.

കോയമ്പത്തൂരിലെ ചാര്‍ളിയുടെ താമസസ്ഥലത്താണ് പൊലീസ് പിടിയിലാകുന്നതിന് മുമ്പ് പ്രതി സുനില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. ദിലീപിന്റെ ക്വട്ടേഷനെന്ന് സുനില്‍കുമാര്‍ ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന്‍ തുകയെന്നും സുനി പറഞ്ഞെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യമൊഴി നൽകിയിരുന്നു. ദിലീപുമായും, ദിലീപിന്റെ ഭാര്യ കാവ്യമാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി.ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും റിമിക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചത്. റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു.

Top