ദിലീപിന് വൻ തിരിച്ചടി,തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി.കുറ്റങ്ങൾ നിലനിൽക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന് വന്‍ തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി അംഗീകരിച്ചില്ല. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും കൂട്ടുപ്രതി ശരത്തിന്റെയും ഹര്‍ജിയാണ് വിചാരണ കോടതി തള്ളിയത് . ഹണി എം വര്‍ഗീസിന്റെ വിചാരണ കോടതിയാണ് എട്ടാം പ്രതി ദിലീപിന്റെയും കൂട്ടു പ്രതി ശരത്തിന്റെയും ഹര്‍ജ്ജി തള്ളിയത്.

തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ കൃത്രിമമായി കൊണ്ടുവന്നതെന്നുമായിരുന്നു പ്രതികളുടെ വാദം. ആദ്യ അന്വേഷണ റിപ്പോര്‍ട്ടിനു പുറമെ പുതിയ കണ്ടെത്തലുകളില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍. റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച കോടതി പ്രതികളുടെ ആവശ്യം തള്ളി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിന് ദിലീപിനോടും ശരത്തിനോടും 31ന് കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. 1500 ലധികം പേജുകളുള്ള കുറ്റപത്രത്തില്‍ 112 സാക്ഷിമൊഴികളും 300 ലധികം അനുബന്ധതെളിവുകളുമാണുള്ളത്.ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതായിദിലീപും ശരത്തും ഈ മാസം 31ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. തനിക്ക് എതിരെ പോലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിവില്ലാത്തത് കാരണം നിലനില്‍ക്കില്ലെന്നും അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണം എന്നായിരുന്നു കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ദിലീപിന് മേല്‍ കുറ്റപത്രത്തില്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകളില്‍ നിന്നും കോടതി ആവശ്യപ്പെട്ടപ്പോള്‍ തെളിവുകള്‍ പ്രതികള്‍ നീക്കം ചെയ്തു എന്നതാണ് തുടരന്വേഷണത്തോടെ ദിലീപിന് മേല്‍ ചുമത്തിയ പുതിയ കുറ്റം. ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഫോണിലെ തെളിവുകള്‍ ദിലീപ് മുംബൈയിലെ ലാബില്‍ വെച്ച് അടക്കം നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

കേസിലെ തുടരന്വേഷണത്തിനിടെ പ്രതി ചേര്‍ക്കപ്പെട്ടതും അറസ്റ്റിലായതും ദിലീപിന്റെ സുഹൃത്തായ ശരത്ത് മാത്രമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ വീട്ടില്‍ വെച്ച് കണ്ടിരുന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയ ശരത് ആണെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയിലുണ്ട്.

Top