ഇതാണ് എസ്ര; എന്താണീ എസ്ര; പൃഥ്വിരാജ് വീണ്ടുമൊരു ഹിറ്റ് സമ്മാനിക്കുമോ?

abraham-ezra

എന്നു നിന്റെ മൊയ്തീന്‍, പാവാട, ജെയിംസ് ആന്റ് ആലീസ് തുടങ്ങിയ ഹിറ്റ് ചിത്രത്തിനുശേഷം നമ്മുടെ ചുള്ളന്‍ ചെക്കന്‍ പൃഥ്വിരാജ് മാസ് ലുക്കില്‍ വീണ്ടുമെത്തി. വീണ്ടും ഒരു ഹിറ്റ് ചിത്രം സമ്മാനിക്കാനാണോ പൃഥ്വിയുടെ പുറപ്പാട്. കാണുമ്പോള്‍ ഒരു വില്ലന്‍ ലുക്കാണ് തോന്നുന്നതെങ്കിലും സംഭവം കലക്കിയിട്ടുണ്ട്.

നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഭയത്തിന്റെ മറുപേരാണ് എബ്രാഹാം എസ്ര എന്ന കുറിപ്പോടെയാണ് ചിത്രം പൃഥ്വിരാജ് പുറത്തുവിട്ടത്. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടോവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം.

Top