തന്റെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചു; ഒരു പരിധി കഴിഞ്ഞു ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് സാബുമോന്‍

Sabumon-Abdusamad-Actor-Profile-and-Biography

തൃശ്ശൂര്‍: മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും അവതാരകനുമായ സാബുമോനും മറ്റ് സുഹൃത്തുക്കള്‍ക്കും ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ സാബുമോന്‍ പ്രതികരിക്കുന്നു. പോലീസ് എല്ലാ രീതിയിലും അന്വേഷിച്ച് കഴിഞ്ഞതിനുശേഷം വിട്ടതാണ്. എന്നിട്ടും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്തിനെന്ന് തരികിട സാബു ചോദിക്കുന്നു.

മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത തനിക്കില്ല. തന്നെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരോട് എന്റെ മൊഴി ഞാന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സംഘം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്നെ ചോദ്യം ചെയ്തത്. എന്റെ വാക്കുകളും ശരീര ഭാഷയും ഉള്‍പ്പടെ എല്ലാം സസൂക്ഷ്മം അവര്‍ നിരീക്ഷിച്ചു. കൂടാതെ എന്റെ മൊഴിയെടുത്ത ദിവസം അവിടെ ഏതാണ്ട് 25 ആളുകളോളം കൂടിയിരുന്നു. അവരോട് കൂടി ക്രോസ് ചെക്ക് ചെയ്തു എന്റെ മൊഴിയില്‍ വൈരുദ്ധ്യം ഇല്ല എന്ന് തെളിയിച്ച ശേഷമാണ് ഞാന്‍ അന്ന് ആ പോലീസ് സ്റ്റേഷന്റെ പുറത്തേക്കു വന്നതെന്നും സാബുമോന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പേരില്‍ വ്യാജ ആരോപണങ്ങള്‍ നടത്തുന്നവരോട് ഒരു പരിധി കഴിഞ്ഞു ക്ഷമിക്കാന്‍ എനിക്ക് സാധിക്കില്ല. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ വിഷയത്തില്‍ സംഭവിച്ചതും അതാണ്. തലങ്ങും വിലങ്ങും ചോദ്യം ചെയ്ത ശേഷമാണ് കേരള പോലീസ് എന്നെ സ്വതന്ത്രനാക്കിയത്.എന്നിട്ടും ആര്‍എല്‍വി രാമ കൃഷ്ണന്‍ എന്റെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചു. എന്റെ കൂടെയുണ്ടായിരുന്ന ജാഫര്‍ തുറന്നു പറയുകയുണ്ടായി ഞാന്‍ നിരപരാധിയാണെന്നും അദ്ദേഹം വിളിച്ചത് കൊണ്ട് മാത്രമാണ് മണി ചേട്ടന്റെ വീട്ടിലേക്ക് ഞാന്‍ പോയതെന്നും.

ആര്‍എല്‍വി കൃഷ്ണനോട് തിരിച്ചു ഞാനും ചില ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. മണി ജീവിച്ചിരുന്ന കാലത്ത് രാമ കൃഷ്ണന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതെന്തുകൊണ്ടാണ്?. അത് ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ‘ഞാന്‍ വീട്ടില്‍ കയറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സാബു അല്ല’എന്നാണ്. എന്തുകൊണ്ട് ആ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല? മണിച്ചേട്ടന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോകാന്‍ കഴിയുമായിരുന്നില്ല എന്ന് ജാഫര്‍ ഇടുക്കി തുറന്നുപറഞ്ഞിട്ടുണ്ട്.

കാരണം അദ്ദേഹത്തിന്റെ അമ്മായിഅച്ഛന്‍ വളരെ മോശമായ രീതിയില്‍ സുഹൃത്തുക്കളോട് പെരുമാറിയിരുന്നതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കാലഭവന്‍ മണിയുമായി വളരെയധികം ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹം പറഞ്ഞത് സത്യം എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നത്? ഇതിനൊക്കെ ആദ്യം രാമ കൃഷ്ണന്‍ ഉത്തരം നല്‍കട്ടെയെന്നും സാബുമോന്‍ പറഞ്ഞു.

Top