ജിഷ കൊലപാതകം; പോലീസ് മോശമായി പെരുമാറുന്നുവെന്ന് ജിഷയുടെ സുഹൃത്തുക്കള്‍

Perumbavoor-Jisha-photos-latest-News

പെരുമ്പാവൂര്‍: ജിഷ കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ സുഹൃത്തുക്കളോട് പോലീസ് മോശമായി പെരുമാറുന്നുവെന്ന് പരാതി. തങ്ങളെ നിരന്തരം പോലീസ് പീഡിപ്പിക്കുന്നതായിട്ടാണ് സഹപാഠികള്‍ പറയുന്നത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് സുഹൃത്തുക്കള്‍ സമരം ചെയ്തിരുന്നു.

ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെയാണ് പൊലീസിന്റെ പീഡനമെന്ന് സഹപാഠികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നതായി ഇവര്‍ പറയുന്നു. സഹപാഠികളില്‍ പലരേയും രാത്രികാലങ്ങളില്‍ വീട്ടില്‍ കയറി പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും, ഒരു പക്ഷേ ആയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ പൊലീസ് ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിഷയുടെ സഹപാഠികള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സഹപാഠികളെ ഒഴിവാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും സഹപാഠികളില്‍ ഒരുപക്ഷേ കൊലയാളി ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസിന്റെ വാദം. അന്വേഷണത്തോട് സഹകരിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ അക്ഷമരാകുന്നത് പൊലീസിന്റെ സംശയത്തിന്റെ ആക്കം കൂട്ടുന്നു.

Top