ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

കൊച്ചി:സിറാജ് ദിനപത്രത്തിലെ കെ.എം. ബഷീർ വാഹനം ഇടിച്ച് മരിച്ച അപകടത്തിൽ ദുരൂഹത ഉയരുന്നു.മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട അപകടത്തിൽ  സൈഡിൽ ഇരുന്നു എന്ന് പറയപ്പെടുന്ന യുവതിക്ക് യാതൊരു പോറൽ പോലും ഏറ്റിട്ടില്ല .ആ യുവതി ഇരുന്ന സൈഡാണ് കാർ പൂർണ്ണമായും തകർന്നിരിക്കുന്നത് യുവതിക്ക് ഒരു പരിക്കും പറ്റിയിട്ടും ഇല്ല ..അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിരിക്കുന്നത് ഇടത് വശത്ത്… ഡ്രൈവർ സീറ്റ് വലതുവശത്തും… അങ്ങനെയെങ്കിൽ അപകടത്തിന്റെ സ്വഭാവം നോക്കിയാൽ ഇടത് വശത്ത് ഇരിക്കുന്ന ആൾക്ക് അത്യാവശ്യം പരിക്ക് പറ്റണം.. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണെങ്കിൽ ഇടത് വശത്ത് ഇരുന്നത് സ്ത്രീ ആയിരിക്കണം. അവർക്ക് പരിക്കേൽക്കണം. എന്താണ് ഒരു പോറൽ പോലും ഈ സ്ത്രീക്ക് ഇല്ലാത്തത്?

എന്നാൽ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമൻ ഇരുന്ന സൈഡ് ഒരു പരിക്കും ഇല്ലതാനും , ശ്രീറാമിന് പരിക്കും ഉണ്ട് .ഈ സംശയം ഉയർത്തി മുതിർന്ന മാധ്യമ പ്രവർത്തകനും ഹെറാൾഡ് ന്യുസ് മാനേജിങ് എഡിറ്ററുമായ എസ് . വി .പ്രദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിക്കില്ല. വൈൻ പോലും തൊടില്ല.ശ്രീറാമിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ ഹെറാൾഡ് ന്യുസ് ടിവി പുറത്ത് വിടുകയും ചെയ്തിരുന്നു .അതിനാൽ തന്നെ ഈ അപകടംത്തിൽ ദുരൂഹത വർദ്ധിക്കുന്നു എന്നും എസ് വി പ്രദീപ് മറ്റൊരു പോസ്റ്റിൽ വെളിപ്പെടുത്തുന്നു.കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിലായി . കേരളത്തിൽ ആദ്യമായിട്ടാകാം ഇത്തരമൊരു കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്.

എസ് .വി.പ്രദീപിന്റെ പോസ്റ്റ് പൂർണ്ണമായി:

ശ്രീറാം വെങ്കിട്ടരാമന്റെ ചോരയ്ക്ക് എന്താ ഇത്ര രുചി!!??

ചോദ്യങ്ങളും ദുരൂഹതയും!!??

അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിരിക്കുന്നത് ഇടത് വശത്ത്… ഡ്രൈവർ സീറ്റ് വലതുവശത്തും… അങ്ങനെയെങ്കിൽ അപകടത്തിന്റെ സ്വഭാവം നോക്കിയാൽ ഇടത് വശത്ത് ഇരിക്കുന്ന ആൾക്ക് അത്യാവശ്യം പരിക്ക് പറ്റണം.. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണെങ്കിൽ ഇടത് വശത്ത് ഇരുന്നത് സ്ത്രീ ആയിരിക്കണം. അവർക്ക് പരിക്കേൽക്കണം. എന്താണ് ഒരു പോറൽ പോലും ഈ സ്ത്രീക്ക് ഇല്ലാത്തത്? ഒരു പോറൽ പോലും ഇല്ല ഈ സ്ത്രീക്ക്. അവർ കൂളായി നടക്കുന്നു. പേശി വലിവ് പോലും ഇല്ല ഈ സ്ത്രീക്ക്.

ഈ അപകടത്തിന്റെ സ്വഭാവം വച്ച് വലത് വശത്ത് ഡ്രൈവർ സീറ്റിൽ ഇരുന്ന ആൾക്കാണ് ഒരു പോറലും ഏൽക്കാതിരിക്കേണ്ടത്. അപ്പോ ഒരു പോറൽ പോലും ഏൽക്കാത്ത സ്ത്രീ ആണോ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നത്.!!??

ശ്രീറാം വെങ്കിട്ടരാമന് പരിക്കുണ്ട്. അപ്പോ ശ്രീറാം വെങ്കിട്ടരാമനാണോ ഇടത് വശത്ത് ഇരുന്നത്. അങ്ങനെയെങ്കിൽ കാർ ഓടിച്ചീരുന്നത് സ്ത്രീ ആണോ?

ദുരൂഹതകൾ മാറണം. കൂട്ട ഓരിയിടൽ നടത്തി ഒരാളെ ഇല്ലാതാക്കുന്ന നീച പകപോക്കൽ അവസാനിക്കണം.

ശ്രീറാം വെങ്കിട്ടരാമന്റെ ചോര കുടിച്ചേ അടങ്ങൂ. ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടച്ചേ അടങ്ങൂ. ശ്രീറാമിനെ മദ്യപാനിയും ആഭാസനും ആക്കി മാറ്റാൻ എന്താണിത്ര വെപ്രാളം? മന്ത്രിമാരുടെ വാഹനങ്ങൾ, എംഎൽഎ മാരുടെ വാഹനങ്ങൾ മറ്റ് എത്ര എത്ര വിവിഐപി വിഐപി വാഹനങ്ങൾ ഇടിച്ച് എത്രപേരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നു കേരളത്തിലെ നിരത്തുകളിൽ. അവരെ ഒക്കെ മദ്യപാനവും ആഭാസ കഥകളും മെനഞ്ഞ് ജയിലിൽ അടച്ചോ. ആഭാസന്മാരാക്കി മുദ്രകുത്തിയോ??!!

പ്രണാമം എന്റെ പ്രിയ സുഹൃത്ത് കെ മുഹമ്മദ് ബഷീറിന്.
#SriramVenkittaraman
#WafaFiroz

അതേസമയം ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നിലാണ് വഫയുടെ മൊഴി രേഖപ്പെടുത്തിയത്.രാത്രി വാഹനം കവടിയാറില്‍ എത്തിക്കാന്‍ ശ്രീറാം ആവശ്യപ്പെടുകയായിരുന്നുവെന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ മൊഴി നല്‍കിയിട്ടുണ്ട്. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വാഹനം ഓടിച്ചത്. മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു. ശ്രീറാം നിര്‍ബന്ധപൂര്‍വം വാഹനം ഓടിക്കുകയായിരുന്നുവെന്നും കാറില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ശ്രീറാം വെങ്കിട്ടരാമനെ ജാമ്യമില്ലാ വകുപ്പിൽ പെടുത്തി അറസ്റ്റു ചെയ്തിരിക്കുന്നത് !!!

Top