ജാമ്യം തേടി ശ്രീറാം വെങ്കിട്ടരാമൻ !! ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമം.ജയിലിലാക്കാതെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.അതേസമയം ബഷീറിന്‍റെ കൊലപാതകികളെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്‍റ്. കേസിൽ കൃത്യമായി മൊഴി നൽകിയിട്ടും പൊലീസ് എഫ്.ഐ.ആറിൽ അട്ടിമറി നടത്തിയെന്നും സിറാജ് തിരുവനന്തപുരം യൂണിറ്റ് ചെയർമാൻ എ സെയ്ഫുദീൻ ഹാജി ആരോപിച്ചു.മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും ഒന്നാകണമെന്നും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സിറാജ് മാനേജ്മെന്‍റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേസ് ശരിയായ രീതിയിലല്ല പോകുന്നതെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സിറാജ് മാനേജ്‌മെന്‍റ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായിട്ടും ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് വിവാദമായിരുന്നു. ഇതോടെയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീറാം ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. പോലീസ് എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇയാളെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചു. ആംബുലന്‍സില്‍ കയറിയാണ് മജിസ്‌ട്രേറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചികിത്സ ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ക്ക് ആശുപത്രി വാസം തീരുമാനിക്കാം എന്ന നിര്‍ദ്ദേശത്തോടെയാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജയിലിലേക്ക് അയച്ചത്.

ആറരയോടെ ജയിലില്‍ എത്തിയെങ്കിലും നടപടിക്രമങ്ങള്‍ മണിക്കൂറുകള്‍ നീണ്ടു. ജയിലിലെ ഡോക്ടര്‍മാര്‍ ശ്രീറാമിനെ പരിശോധിച്ച ശേഷം എട്ടരയോടെയാണ് ശ്രീറാമിനെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതോടെ ഇനി റിമാന്‍ഡ് പ്രതികളെ ചികിത്സിക്കുന്ന സെല്‍ വാര്‍ഡിലായിരിക്കും ശ്രീറാമിനെ പ്രവേശിപ്പിക്കുക. ശ്രീറാമിന് നട്ടെല്ലിന് പരുക്കുണ്ടെന്നും തുടര്‍ ചികിത്സ ആവശ്യമാണെന്നും കിംസിലെ ഡോക്ടമാര്‍ അറിയച്ചിരുന്നുവെന്നും അതനുസരിച്ചാണ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവദിക്കുന്നത് എന്നുമായിരുന്നു പോലീസ് നല്‍കിയിരുന്ന അനൗദ്യോഗിക വിശദീകരണം.

എന്നാല്‍ റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ ആശുപത്രിക്ക് മുന്നില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്.ശ്രീറാമിനെ മെഡിക്കല്‍ കോളജിലെ സെല്ലിലേക്ക് മാറ്റുകയാണ് എന്ന് കാണിച്ച് കിംസ് ആശുപത്രി അധികൃതര്‍ക്ക് കേസ് അന്വേഷിക്കുന്ന മ്യൂസിയം പോലീസ് നോട്ടീസ് നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഇരുപതാം വാര്‍ഡിലാണ് സെല്‍ വാര്‍ഡ്. മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ ശേഷമാകും ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുക. അതിനിടെ കേസില്‍ റിമാന്‍ഡിലായ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യാപേക്ഷ സമപ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതി നാളെ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

Top