ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായാണ് വഫയുടെ ജീവിതം.നിശാ ക്ലബ്ബുകളിൽ അന്യപുരുഷന്മാരോടൊപ്പം നൃത്ത ചുവടുകൾ വച്ച് സായാഹ്നങ്ങളിൽ ഉല്ലസിച്ചു. വഫയിൽ നിന്ന് വിവാഹമോചനം വേണം- ഭർത്താവ് ഫിറോസ് നോട്ടീസ് അയച്ചു

തിരുവനന്തപുരം:വഫ എല്ലാം തകർത്തു !!! മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യ ലഹരിയിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വനിതാ സുഹൃത്തായ,വഫയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് നോട്ടീസ് നൽകി. വഫയ്ക്ക് നൽകിയ വിവാഹമോചന നോട്ടീസിന്റെ പകർപ്പ് വെള്ളൂർകോണം മഹല്ല് കമ്മിറ്റിക്കും നൽകി.

ഗുരുതരമായ ആരോപണങ്ങളാണ് വഫയ്‌ക്കെതിരെ ഫിറോസ് ഉന്നയിക്കുന്നത്. ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായാണ് വഫയുടെ ജീവിതമെന്നാണ് ആരോപണം. ഭാര്യയുടെ വഴിവിട്ട ജീവിതം കാരണം താൻ മാനസികമായി തളർന്നുവെന്നാണ് ഫിറോസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രിൽ 30 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവർക്ക് 16 വയസുള്ള മകളുമുണ്ട്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വഫയുടെ സ്വദേശമായ വെള്ളൂർക്കോണം മുസ്‍ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കുമാണ് വക്കീൽ നോട്ടീസിന്റെ കോപ്പി അയച്ചത്. വക്കീൽ നോട്ടീസിന്റെ പകർപ്പ് മഹല്ല് കമ്മറ്റി ഓഫീസിൽ ലഭിച്ചതായി ഭാരവാഹികൾ സ്ഥിരീകരിച്ചു. കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍.

ശ്രീറാം വെങ്കിട്ടരാമനുമായുള്ള്ള യാത്രയും അപകടവും തന്നോട് പറയാൻ പോലും തയ്യാറായില്ലെന്നും ആരോപിക്കുന്നു.ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് അറിഞ്ഞ് അബുദാബിയിൽ നിന്നും നാട്ടിലെത്തിയിട്ടും ഭാര്യ കാണാൻ കൂട്ടാക്കിയില്ലെന്നും പറയുന്നു. പരപുരുഷ ബന്ധവും പരോക്ഷമായി വിവാഹ മോചന ഹർജിയിൽ പറയുന്നു. ബഹറിനെ ബിസിനസ് തകരാൻ കാരണം വഫയാണെന്നും ആരോപിക്കുന്നു.

2000ൽ നാവായിക്കുളത്ത് വെള്ളൂർകോണം ജമായത്തിൽ ആയിരുന്നു വിവാഹം. അന്ന് തനിക്ക് ജോലി ഇല്ലായിരുന്നു. അതിന് ശേഷം കഠിനമായി പ്രയത്‌നിച്ച് വിദേശ രാജ്യങ്ങളിൽ ജോലി നോക്കി. ഭാര്യയുടെ ആഗ്രഹ അഭിലാഷങ്ങൾ പാലിച്ചു. ഇതിനിടെ വഫയുടെ പേരിൽ പട്ടം മരപ്പാലത്ത് അവരുടെ അച്ഛൻ ഭൂമി വാങ്ങി. ഇവിടെ തന്റെ ചെലവിൽ വീടു വച്ചു. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതൽ വഫയ്ക്ക് പിടിവാശിയായിരുന്നു. വിചിത്രമായ സങ്കൽപ്പമായിരുന്നു കൊണ്ടു നടന്നതെന്നും ആരോപിക്കുന്നു.

ഞാൻ മുസ്ലിം തത്വചിന്തകൾക്ക് അധിഷ്ഠിതമായി മഹത്തായ ഖുറാൻ വചനങ്ങൾ അനുശാസിക്കും വിധം സത്യസന്ധമായി ജീവിക്കുന്ന ഒരു മുസ്ലിം. അവയ്ക്ക് കടകവിരുദ്ധമായി പൊതു സ്ഥലങ്ങളിൽ പറുദ ധരിക്കാതെ സഞ്ചരിച്ച് അന്യ പുരുഷന്മാരോട് ഇടപെഴുകിയും താങ്ങളുടെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ച് കൊണ്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചും അവയുടെ ഫോട്ടോകൾ പൊതു ജനമധ്യത്തിൽ പ്രദർശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിൽ വിദേശത്തും സ്വദേശത്തും ജീവിച്ച് വരുന്നുവെന്നും ആരോപിപ്പുന്നു.

2007ൽ താങ്കൾ രണ്ടാമത് ഗർഭിണിയായിട്ടുണ്ട്. എന്നാൽ ഗർഭം അലസിപ്പിച്ച് ജീവൻ നശിപ്പിച്ചു. മൂന്നാം മാസത്തിലെ ഗർഭം അലസിപ്പിക്കലിന് ശേഷവും യാതൊരു പശ്ചാത്തപവും കൂടാതെ പഴയ പടി ഒരു ആഡംബര ജീവിതം നയിച്ചുവെന്നം ആരോപിക്കുന്നു. അതിന് ശേഷം ഭാര്യ എന്ന നിലയിൽ എല്ലാ കടമകളും എനിക്ക് നിഷേധിച്ചു കൊണ്ട് ബഹറിനിൽ എനിക്കും മകൾക്കും വേണ്ട പരിചരണങ്ങൾ നൽകാതെ തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തിട്ടുള്ളതും സമൂഹവും ഇസ്ലാമും അംഗീകരിക്കാത്ത തരത്തിൽ ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴുകി ജീവിച്ചെന്നും ആരോപിക്കുന്നു.

താങ്കളുടെ പ്രവർത്തികൾ മൂലം ബഹറിനിലെ ബിസ്സിന് നഷ്ടമായി. വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായതു കൊണ്ട് തിരികെ തിരുവനന്തുപരത്ത് എത്തി. തൊഴിൽ രഹിതനായി തിരുവനന്തപുരത്ത് കഴിഞ്ഞപ്പോൾ 2014 സെപ്റ്റംബറിൽ അബുദാബിയിൽ ജോലി ലഭിച്ചു. ഇതിന് ശേഷം വഫയേയും കുട്ടിയേയും അബുദാബിയിൽ കൊണ്ടു പോയി. ഈ സമയത്ത് ലൈംഗിക ബന്ധം പൂർണ്ണമായും നിഷേധിച്ച് തന്നിഷ്ടപ്രകാരം ജീവിച്ചു. അടിക്കടി അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് തിരുവനന്തപുരത്ത് അന്യപുരുഷന്മാരോടൊപ്പം യഥേഷടം ഉല്ലസിച്ച് ജീവിച്ച് വരുന്നതും നിശാ ക്ലബ്ബുകളിൽ അന്യപുരുഷന്മാരോടൊപ്പം നൃത്ത ചുവടുകൾ വച്ച് സായാഹ്നങ്ങളിൽ ഉല്ലസിച്ചു. ഇത് അറിയുമ്പോഴെല്ലാം ഉപദേശിച്ച് ഇസ്ലാമിക രീതിയിലെ ജീവിതം നയിക്കാൻ ഉപദേശിച്ചു. ഇതെല്ലാം കാരണം എനിക്ക് ആക തളർന്ന് വിവശനായും ദുഃഖിതനായും ജീവിക്കേണ്ടിയും വന്നു.

2014-105 കാലഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ പുരുഷ സുഹൃത്തുക്കളെത്തുന്നത് സെക്യൂരിറ്റിക്കാർ പരാതിപ്പെട്ടെന്നും ഇത് വഫയുടെ മാതാപിതാക്കളെ അറിയിച്ചെന്നും പരാതിയിലുണ്ട്. ഈ സമയം ഒരു പ്രാവശ്യത്തേക്ക് പൊറുക്കാൻ പറഞ്ഞെന്നും സൂചിപ്പിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനുമൊത്ത് സഞ്ചരിച്ച് അപകടമുണ്ടായിട്ടും ഇതുവരെ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പോലും വിശദീകരിച്ചില്ലെന്നും ഡിവോഴ്‌സ് നോട്ടീസിൽ പറയുന്നു. എല്ലാം അറിഞ്ഞ് ഈ മാസം എട്ടിന് നാട്ടിലെത്തി. എന്നിട്ടും കാണാനോ സംസാരിക്കാനോ പോലും എത്തിയില്ല. മൊബൈലിൽ വിളിച്ചിട്ടും ഇതേ കുറിച്ച് ഒന്നും പറഞ്ഞില്ല. അത് ചോദിച്ചപ്പോൾ അസഭ്യഭാഷയിൽ സംസാരിച്ചു. എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ ശരിയല്ലെന്നാണ് വഫയുടെ നിലപാട്. അതുകൊണ്ട് തന്നെ വിവാഹ മോചന ഹർജിയിൽ വഫ നിയമ പോരാട്ടം തുടരും.

വിവാഹ മോചന ഹർജിയിൽ ഒത്തുതീർപ്പ് ചർച്ചയ്ക്കും ഫിറോസ് തയ്യാറാകില്ല. ഗുരുതരമായ ആരോപണങ്ങൾ ഫിറോസ് ഉയർത്തിയ സാഹചര്യത്തിലാണ് ഇത്. കേസിൽ കുടുങ്ങിയപ്പോൾ വഫയെ ജാമ്യത്തിൽ ഇറക്കിയത് ഫിറോസിന്റെ അച്ഛനായിരുന്നു. വഫയുടെ സ്വഭാവത്തിൽ സംശയം ഉയർത്തിയാണ് ഇപ്പോൾ വഫയ്ക്ക് നൽകിയ വിവാഹ മോചന ഹർജി സോഷ്യൽ മീഡിയിയൽ ചർച്ചയാകുന്നത്. ഏതായാലും ഭർത്താവുമൊത്ത് താൻ നല്ല ബന്ധത്തിലാണെന്ന വഫയുടെ വാദം പൊളിക്കുന്നതാണ് വിവാഹ മോചന ഹർജി.

ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് വിവാദമായ കാറപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ ഈ സമയത്ത് വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കിലാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബഷീർ മരിച്ചിരുന്നു.

Top