മദ്യപിച്ചല്ല വാഹനം ഓടിച്ചത് !!വഫക്ക് പരിക്കില്ലാത്തത് പൊലീസ് പരിശോധിക്കണം-ഹൈക്കോടതിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍.

കൊച്ചി:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ താൻ മദ്യപിച്ചിട്ടല്ല വാഹനം ഓടിച്ചത് .രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല.ഹൈക്കോടതിയില്‍ ആണ് ശ്രീറാം താന്‍ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞത്.രക്തപരിശോധന നടത്തിയപ്പോള്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല.അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂര്‍വ്വ സാഹചര്യം ഉള്ളപ്പോള്‍ മാത്രമാണെന്നും ശ്രീറാം കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. കാറിന്റെ ഇടത് ഭാഗമാണ് തകര്‍ന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്ക് ഇല്ല. ഇത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.

ശ്രീറാം അല്ല വാഹനം ഓടിച്ചതെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്നായിരുന്നു ശ്രീറാമിന്റെ മറുപടി. ശ്രീറാം കാര്‍ ഓടിച്ചത് അമിത വേഗത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top