കെ​.എം. ബ​ഷീ​റി​ന്‍റെ മൊ​ബൈ​ൽ ഇനിയും കണ്ടെത്താനായില്ല; പോലീസ് കോ​ൾ വി​വ​ര​ങ്ങ ​ൾ ശേഖരിക്കും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു മ​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.എം. ബ​ഷീ​റി​ന്‍റെ ഫോൺ ഇതുവരെ കണ്ടെത്താനാകാത്തത് ദുരൂഹത വർദ്ദിക്കുന്നുഅതിനാൽ കാ​ണാ​താ​യ മൊ​ബൈ​ൽ ഫോ​ണി​ലെ കോ​ൾ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ക്കും. കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നു സൈ​ബ​ർ പോ​ലീ​സി​ന് ഇ​തി​നു​ള്ള ക​ത്തു ന​ൽ​കും.അ​പ​ക​ട​ത്തി​നു മു​ന്പ് ബ​ഷീ​ർ ഫോ​ൺ​വി​ളി​ച്ച​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നും ഫോ​ൺ വി​ളി​ച്ചുകൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണോ അ​പ​ക​ടമുണ്ടായതെന്നുമാണ് പോലീസ് പരിശോധിക്കുന്നത്.

അ​പ​ക​ട സ​മ​യം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അ​പ​ക​ട​ത്തി​നു ശേ​ഷം ബ​ഷീ​ർ ഉപയോഗിച്ചിരുന്ന മൊബൈൽ ​ഫോ​ൺ കണ്ടെത്താനായിരുന്നില്ല. അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നു കി​ട്ടി​യ വ​സ്തു​ക്ക​ളി​ൽ ഫോൺ ഉൾപ്പെട്ടിരുന്നില്ല. അതിനാലാണ് കോൾ വിവരങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ന​ർ​കോ​ട്ടി​ക് എ​സി ഷീ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം വെള്ളിയാഴ്ച ശ്രീ​റാമിനെയും വ​ഫാ ഫി​റോ​സി​നേ​യും ചോ​ദ്യം ചെ​യ്തിരുന്നു. കോ​ട​തി​യി​ൽ 164 പ്ര​കാ​രം ന​ൽ​കി​യ ര​ഹ​സ്യമൊ​ഴി ത​ന്നെ വ​ഫ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ആ​വ​ർ​ത്തി​ച്ചു. താ​ൻ മ​ദ്യ​പി​ച്ച​ല്ല വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നാ​ണ് ശ്രീ​റാം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി. അ​ശ്ര​ദ്ധ​കൊ​ണ്ടാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ അ​റി​യി​ല്ലെ​ന്നും പ​രി​ക്കേ​റ്റു കി​ട​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ശ്രീ​റാം മൊ​ഴി ന​ൽ​കി.

Top