കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ഒരു യുവമാധ്യമ പ്രവർത്തകൻ കൊല്ലപ്പെടാനുണ്ടായ കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയും മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫയുടെ ബലഹീനത!!.അബുദാബിയില്‍ താമസമാക്കിയ വഫ ഫിറോസ് മോഡല്‍ എന്ന നിലയിലാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരം മരപ്പാലം സ്വദേശിയായ വഫ ഫിറോസ്, മാധ്യമശ്രദ്ധ നേടുന്നവരുമായി സൌഹൃദം സ്ഥാപിക്കുന്ന സ്വഭാവക്കാരിയാണെന്നും അവരെ അറിയുന്നവര്‍ പറയുന്നു. അങ്ങനെയാണ് ദേവികുളം സബ്കളക്ടറായിരുന്നപ്പോള്‍ മൂന്നാർ കയ്യേറ്റങ്ങളില്‍ സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധേയനായ ശ്രീറാം വെങ്കട്ടരാമനുമായി വഫ സൌഹൃദം സ്ഥാപിക്കുന്നത്.

മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫയുടെ ബലഹീനത.ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബിൽ തന്റെ വനിതാ സുഹൃത്തും ഗൾഫുകാരന്റെ ഭാര്യയായ വഫ ഫിറോസുമായി അടിച്ചുപൊളിച്ച് മടങ്ങുമ്പോഴാണ് മാദ്ധ്യമ പ്രവർത്തകനായ കെ.എം ബഷീ‌റിനെ ഇടിച്ചുകൊന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലബിൽ രാത്രി എട്ടരയോടെയെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ളബ്ബിലും പരിസരത്തും ചുറ്രിക്കറങ്ങുകയും ക്ളബ്ബ് പരിസരത്ത് കാറിൽ ഇരുന്ന് മദ്യപിക്കുകയും ചെയ്തശേഷം രാത്രി വൈകി വഫഫിറോസുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ശ്രീറാം ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്.തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫോൺവഴിയാണ് ശ്രീറാമും വഫ ഫിറോസുമായി സൗഹൃദത്തിലായത്.

വഫയുടെ ഭർത്താവ് ഫിറോസ് ഗൾഫിലാണ്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവർ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയിൽ കാല് നിലത്തുറയ്ക്കാതെ നിൽക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്റെടുക്കാൻ വഫ ഫിറോസ് തയ്യാറായതും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബർ ടാക്സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

തിരുവനന്തപുരത്തെ കവഡിയാറിലെ ഒരു ക്ലബ്ബില്‍ നിന്ന് ഭക്ഷണവും കഴിച്ച് വഫയുടെ കാറില്‍ മടങ്ങുമ്പോഴായിരുന്നു കാര്‍ അപകടത്തില്‍പ്പെടുന്നതും മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീർ മരിക്കുന്നതും. വാഹനം ഓടിച്ചത് സുഹൃത്ത് ആയിരുന്നു എന്നാണ് ശ്രീറാം പറഞ്ഞത്. എന്നാല്‍ ആ വാഹനത്തില്‍ ഒരു വനിതയായിരുന്നു ഉണ്ടായിരുന്നതെന്ന ദൃക്സാക്ഷി മൊഴികള്‍ പോലീസിന് മുഖവിലക്കെടുക്കേണ്ടിവന്നു. അപകടം നടക്കുന്ന സമയത്ത് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്നും ശ്രീറാം മദ്യപിച്ചിരുന്നെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു.

മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.

എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി.

Top