കെ.എം.ബഷീറിന്റെ മരണം: കുറ്റപത്രം സമർപ്പിച്ചു; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി..

തിരുവനന്തപുരം ∙ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം പ്ര​തി​യാ​യി പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാറാ​ക്കി.വെ​ങ്കി​ട്ട​രാ​മ​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ഫാ ഫി​റോ​സാ​ണ് ര​ണ്ടാം പ്ര​തി. ശ്രീ​റാം മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.  മാധ്യമപ്രവർത്തന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് ഒന്നാം പ്രതി. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസ് രണ്ടാം പ്രതി. മദ്യപിച്ച് അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ശ്രീറാം ഇപ്പോൾ സസ്പെൻഷനിലാണ്. കഴിഞ്ഞ ദിവസം സസ്പെൻഷൻ കാലാവധി മൂന്നുമാസം കൂടി നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.

വേഗത്തിൽ വാഹനമോടിച്ചതിന് വഫ ഫിറോസിന് നേരത്തെ മോട്ടർ വാഹനവകുപ്പ് പിഴ ചുമത്തിയതായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അമിതവേഗത്തിൽ വണ്ടിയോടിക്കാൻ വഫ ശ്രീറാമിനെ പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഫൊറൻസിക് വിദഗ്ധരുടെയും വാഹന മേഖലയിലെ വിദഗ്ധരുടെയും റിപ്പോർട്ടുകൾ കുറ്റപത്രത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനം 98 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കേസിൽ നൂറ് സാക്ഷികളുണ്ട്. 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പൊലീസ് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ഓഗസ്റ്റ് 3 രാത്രി 12.55 നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.

Top