വഫ ഫിറോസ് പെരുംനുണയുടെ മരുഭൂമി…അല്ലാഹു ഇടിത്തീ വിഴ്ത്തും

മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പേന സുഹൃത്ത് ആയ വിവാഹിതയും ഒരു ടീനേജുകാരിയായ മകളും ഉള്ള വഫ ഫിറോസ് പെരുംനുണയുടെ മരുഭൂമിയാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . മറുചോദ്യം ചോദിക്കരുത്..അല്ലാഹു ഇടിത്തീ വിഴ്ത്തും..

ഈ കേസിലെ പ്രതികൂടിയായ വഫയുടെ മൊഴിയുടെ പ്രസക്തഭാഗം ചുവടെ: ”രാത്രി ഒരു മണിക്കു കവടിയാറില്‍വച്ച് അപകടമുണ്ടായി. കുടുംബവുമായി അബുദാബിയിലാണ് താമസം. 16 വയസുള്ള മകളുണ്ട്. ഒരു മാസത്തെ അവധിക്കു വന്നതാണ്. ശ്രീറാം അടുത്ത സുഹൃത്താണ്. അപകടം നടന്ന സമയം ശ്രീറാമാണു കാറോടിച്ചിരുന്നത്. രാത്രി ഞാന്‍ എല്ലാ സുഹൃത്തുക്കള്‍ക്കും സാധാരണയായി ഗുഡ്െനെറ്റ് സന്ദേശം അയയ്ക്കാറുണ്ട്. അന്നു ശ്രീറാമിനും അയച്ചു. ആ സമയം എന്റെ െകെയില്‍ കാറുണ്ടോയെന്നു ശ്രീറാം അന്വേഷിച്ചു. ഉണ്ടെന്നു ഞാന്‍ മറുപടി നല്‍കി. എങ്കില്‍ കാറുമായി കവടിയാറിലേക്കെത്താന്‍ പറഞ്ഞു എന്നും വെളിപ്പെടുത്തുന്നു

അബുദാബിയില്‍ താമസമാക്കിയ വഫ ഫിറോസ് മോഡല്‍ എന്ന നിലയിലാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരം മരപ്പാലം സ്വദേശിയായ വഫ ഫിറോസ്, മാധ്യമശ്രദ്ധ നേടുന്നവരുമായി സൌഹൃദം സ്ഥാപിക്കുന്ന സ്വഭാവക്കാരിയാണെന്നും അവരെ അറിയുന്നവര്‍ പറയുന്നു. അങ്ങനെയാണ് ദേവികുളം സബ്കളക്ടറായിരുന്നപ്പോള്‍ മൂന്നാർ കയ്യേറ്റങ്ങളില്‍ സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധേയനായ ശ്രീറാം വെങ്കട്ടരാമനുമായി വഫ സൌഹൃദം സ്ഥാപിക്കുന്നത്. മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫയുടെ ബലഹീനത.

Top