എസ് വി പ്രദീപിന്റെ മരണം:സ്വാമിയെയും അഭിഭാഷകനേയും പോലീസ് ചോദ്യം ചെയ്യും.സ്വാമിയും അഭിഭാഷകനും സംശയത്തില്‍.

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകകന്‍ എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ സ്വാമിയുടെ ഇടപെടലും അന്വേഷിക്കും. സിനിമാ രംഗത്തും പരസ്യ രംഗത്തും സജീവമായിരിക്കുകയും പിന്നീട് ആത്മീയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്ത ‘സ്വാമി’ പ്രദീപില്‍ സ്വാധീനം ചെലുത്തിയിരുന്നു.സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മരത്തില്‍ പട്ടുകെട്ടുന്നതുള്‍പ്പെടെ ചില ക്രിയകള്‍ പ്രദീപ് ചെയ്തിരുന്നതായും പോലീസിനു വിവരം കിട്ടി.

‘ഹണിട്രാപ്’ സംഭവത്തില്‍ മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതിയില്‍ പ്രദീപ് നല്‍കിയ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് സ്വാമിക്ക് അറിവുണ്ടായിരുന്നു.പ്രദീപ് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് കേസ് പിന്‍വലിച്ചിരുന്നതായി മരണത്തിനു ശേഷം അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. സഹഹര്‍ജിക്കാരായ സുഹൃത്തുക്കളും വീട്ടുകാരും ഇത് അറിഞ്ഞിരുന്നില്ല. ഒരു കാരണവശാലും പ്രദീപ് ഹര്‍ജി പിന്‍വലിക്കില്ലന്ന നിലപാടിലാണ് അവര്‍. ഇതു സംബന്ധിച്ച് അഭിഭാഷകനേയും പോലീസ് ചോദ്യം ചെയ്യും എന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യുസ് ടിവിയുടെ മാനേജിങ് എഡിറ്ററായി തുടക്കം മുതൽ പ്രവർത്തിച്ചിരുന്നു . ഹറാൾഡ് ന്യൂസ് ടിവിയുടെ വളർച്ചയിൽ കഠിന പ്രയത്നം ചെയ്ത വ്യക്തികൂടിയാണ് എസ്.വി. പ്രദീപ്.മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിലും എസ്.വി. പ്രദീപ് പ്രവർത്തിച്ചിരുന്നു. കഠിനാധ്വാനിയും മനുഷ്യ സ്നേഹിയുമായ ഒരു സഹപ്രവർത്തകനെയാണ് മലയാള മാദ്ധ്യമ ലോകത്തിന് നഷ്ടമായത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വാഹനം പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു.

മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ്. എസ് വി പ്രദീപിന്റെ മരണത്തിനിടിയാക്കിയ അപകടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ് പോലീസ്. പ്രദീപിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.പ്രദീപ് സ്‌കൂട്ടറിൽ സഞ്ചരിച്ച പാതയും ദൂരവും സമയവും ലോഡുമായി ടിപ്പർ പുറപ്പെട്ട സമയവും പാതയും ദൂരവും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് പോലീസ്. പ്രദീപിനെ ബോധപൂർവ്വമാണോ ലോറി പിന്തുടർന്നത് എന്ന കാര്യം പരിശോധിക്കും. ഫോൺ രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് അവലോകനം ചെയ്യും.

നിലവിൽ പ്രദീപിന്റെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തിൽ എസ് വി പ്രദീപ് മരിച്ചത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വാഹനം കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനാപകടം മാത്രമാണെന്ന നിഗമനത്തിൽ എത്തിയത്.നിരവധി ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകരും ഇതിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ലോറിയിൽ ലോഡ് എടുത്തത് മുതലുള്ള സഞ്ചാര വിവരവും പോലീസ് ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ വ്യക്തത വരുത്തുന്നതിന് ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെുടുത്തി.

അതേസമയം പ്രദീപിന്റെ മരണത്തിലെ ദുരൂഹത അകറ്റാൻ കേസ് അന്വോഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്ന് ഓണ്‍ ലൈന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഓണ്‍ ലൈന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു

Top