എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത നീക്കാൻ പോലീസ് നീക്കം.ടിപ്പർ ലോറിയും പ്രദീപും സഞ്ചരിച്ച റൂട്ട് പരിശോധിക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിൽ പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരണം അപകടം മൂലമാണെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്.എന്നാൽ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ്. എസ് വി പ്രദീപിന്റെ മരണത്തിനിടിയാക്കിയ അപകടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ് പോലീസ്. പ്രദീപിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.

പ്രദീപ് സ്‌കൂട്ടറിൽ സഞ്ചരിച്ച പാതയും ദൂരവും സമയവും ലോഡുമായി ടിപ്പർ പുറപ്പെട്ട സമയവും പാതയും ദൂരവും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് പോലീസ്. പ്രദീപിനെ ബോധപൂർവ്വമാണോ ലോറി പിന്തുടർന്നത് എന്ന കാര്യം പരിശോധിക്കും. ഫോൺ രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് അവലോകനം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ പ്രദീപിന്റെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തിൽ എസ് വി പ്രദീപ് മരിച്ചത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തിരുവനന്തപുരത്ത് കാരയ്ക്കാമണ്ഡപതത്ത് വച്ചുണ്ടായ അപകടത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടത്. അപകടശേഷം ലോറി നിര്‍ത്താതെ പോയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ അപകടത്തിൽ സംശയവുമായി രംഗത്തുവരികയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വാഹനം കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനാപകടം മാത്രമാണെന്ന നിഗമനത്തിൽ എത്തിയത്.

നിരവധി ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകരും ഇതിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ലോറിയിൽ ലോഡ് എടുത്തത് മുതലുള്ള സഞ്ചാര വിവരവും പോലീസ് ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ വ്യക്തത വരുത്തുന്നതിന് ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെുടുത്തി.അതേസമയം പ്രദീപിന്റെ മരണത്തിലെ ദുരൂഹത അകറ്റാൻ കേസ് അന്വോഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്ന് ഓണ്‍ ലൈന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഓണ്‍ ലൈന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Top