ഫോട്ടോ ജേർണലിസ്റ്റ് ഹരിശങ്കറിന്‍റെ ആകസ്മിക മരണം അപകടമോ?..മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോ?മസ്തിഷ്കാഘാതമെന്ന് പ്രചരിപ്പിച്ചത് ബോധപൂര്‍വ്വമോ?

തിരുവനന്തപുരം : ഫോട്ടോ ജേർണലിസ്റ്റ് ഹരിശങ്കറിന്‍റെ ആകസ്മിക മരണം അപകടമോ?മസ്തിഷ്കാഘാതമെന്ന് പ്രചരിപ്പിച്ചത് ബോധപൂര്‍വ്വമോ?ഹരിശങ്കറിന്‍റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോ?

ഹെറാൾഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റർ എസ് വി പ്രദീപ് പിന്തുടരുന്ന അന്വേഷണ പരമ്പര..(1 )

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ പ്രമുഖനായ ചിത്രകാരനും കവര്‍ ഡിസൈനറുമായിരുന്ന ശങ്കരന്‍കുട്ടിയുടെ മകനാണ് ഹരിശങ്കര്‍. സഹോദരന്‍ ഋഷി ശങ്കര്‍ മലയാള മനോരമ, മലയാള പത്രം തുടങ്ങിയവയില്‍ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുമായിരുന്നു.

ഹരിശങ്കറിന്റെ മരണകാരണം അപകടം എന്നാണ് പൊതുവെയുള്ള വിശ്വാസം. പക്ഷേ ഹരിശങ്കറിന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഈ പൊതുവിശ്വാസം ദഹിക്കുന്നില്ല. ഈ പൊതുവിശ്വാസം കണ്ണടച്ച് പിന്തുടരാൻ ഹരിശങ്കറിന്റെ അടുത്ത സുഹൃത്തുക്കൾ തയ്യാറല്ല. ഹരിശങ്കറിൻറെ മരണം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വിവിധ തലങ്ങളിൽ രഹസ്യമായും പരസ്യമായും ശക്തമായ അന്വേഷണം പുരോഗമിക്കുകയാണ്. ആ അന്വേഷണ വിവരങ്ങൾക്ക് മുകളിൽ അന്വേഷണ പിന്തുടർച്ച നടത്തുകയാണ് ഹെറാൾഡ് ന്യൂസ് ടിവി.

ഹരിശങ്കറിൻറെ മരണം കാരണത്തിൽ ആർക്കും വ്യക്തമായി ഒന്നും പറയാൻ കഴിയുന്നില്ല. എന്തുകൊണ്ട്? ഹരിശങ്കറിൻറേത് അപകടമരണമായിരുന്നോ? ഹരിശങ്കറിന്റെ മരണകാരണമായ അപകടം എങ്ങനെ സംഭവിച്ചു? മരണം അപകടമോ അതോ സുഹൃത്തുക്കളോടൊപ്പമുള്ള മദ്യപാന സദസ്സിൽ വെച്ചുണ്ടായ എന്തെങ്കിലും പ്രകോപനത്തില്‍ ഉണ്ടായ അത്യാഹിതമാണോ?sv-preddp

അപകടമുണ്ടായ തലേന്ന് രാത്രി ഹരിശങ്കറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയായിരുന്നു? എന്തെങ്കിലും ലക്ഷ്യങ്ങളുമായി വന്ന ആരെങ്കിലും ആ കമ്പനിയിൽ ഉണ്ടായിരുന്നോ? ഹരിശങ്കറുമായി എന്തെങ്കിലും ശത്രുത മനസ്സിൽ വച്ചിരുന്നവർ രാത്രി പാർട്ടിയിൽ വന്നിരുന്നോ?

ഹരിശങ്കറിന്‍റെ മരണത്തിന് പിന്നാമ്പുറത്തു നിന്നും ഉയർന്ന് വരുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനിറങ്ങിത്തിരിച്ചിരിക്കുകയാണ് ഹരിശങ്കറിൻറെ ആത്മസുഹൃത്തുക്കൾ.
ഹെറാൾഡ് ന്യൂസ് ടിവിയും ഇത്തരം ചൊദ്യങ്ങൾ പിന്തുടരുമ്പോൾ ഹരിശങ്കറിൻറെ മരണത്തിലെ ദുരൂഹതയുടെ ഉത്തരങ്ങൾ വെളിവാകുമോ?

അപകടത്തിന് ശേഷം ഹരിശങ്കറിനെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർഭങ്ങളിൽ ദുരൂഹത ഉണ്ടോ? ചോദ്യങ്ങളുടെയും ഉത്തരങ്ങളുടേയും വിശദാംശങ്ങൾ ഹെറാൾഡ് ന്യൂസ് ടിവിയിൽ
——തുടരും

Top