സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന പച്ചമുളക് ഗ്രൂപ്പിന്റെ അഡ്മിന്‍ അറസ്റ്റില്‍

whatsapp

കുന്നംകുളം: വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ജയിലഴി എണ്ണേണ്ടി വരും. സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലായി. പച്ചമുളക് എന്ന ഗ്രൂപ്പിനാണ് പണികിട്ടിയത്.

തലശ്ശേരി മുണ്ടേരി പടന്നോട്ടിലെ ഷെര്‍ഷാദ് എന്ന 20കാരനാണ് അറസ്റ്റിലായത്. കുന്നംകുളം സിഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം-തൃശ്ശൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിയിലെ പാവറട്ടി സ്വദേശിനിയായ ട്യൂട്ടര്‍ നല്‍കിയ പരാതിയിലാണ് പച്ചമുളക് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈസൂരിലെ സ്റ്റേഷനറി കടയിലെ സെയില്‍സ്മാനാണ് ഷെര്‍ഷാദ്. ഹായ് എന്ന സന്ദേശത്തില്‍ തുടങ്ങി പിന്നീട് അശ്ലീല ചിത്രങ്ങള്‍ അയക്കുകയും അശ്ലീലം പറയുകയുമായിരുന്നു. ഇയാളുടെ നഗ്നചിത്രങ്ങളും സ്ത്രീക്ക് അയച്ചു കൊടുക്കുകയുണ്ടായി. ഭാര്യയുടെ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ട ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സന്ദേശമയച്ച ഫോണ്‍ നമ്പര്‍ പ്രകാരം ചാവക്കാട് സ്വദേശിയെ ആദ്യം പിടികൂടുകയായിരുന്നു. ഇതിനു പിന്നിലെ മറ്റ് യുവാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Top