പഞ്ചാബിലും കോണ്‍ഗ്രസ് തകരുന്നു ! സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകുകുന്നതി കോൺഗ്രസിൽ പൊട്ടിത്തെറി

ന്യൂദല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു. സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി .പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സിദ്ദുവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള തീരുമാനം വന്നതോടെ പാർട്ടി പിളർപ്പിന് വരെ എത്തുമെന്നാണ് സൂചന . നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്ന് അമരീന്ദര്‍ സിംഗ് തുറന്നടിച്ചു.

അതേസമയം പഞ്ചാബിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത് ശനിയാഴ്ച അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടിലാണ് അമരീന്ദര്‍ സിംഗ്.ക്യാപ്റ്റനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. ക്യാപ്റ്റന്റെ എതിര്‍പ്പോടെ പാര്‍ട്ടി നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

സിദ്ദുവിനോട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പ്രത്യേക താല്പര്യം ഉണ്ട്. അതുകൊണ്ടുതന്നെ അമരീന്ദറിന്റെ എതിര്‍പ്പുകൊണ്ട് ഫലമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.അമരീന്ദര്‍ സിംഗ് നേരത്തെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കമാന്റ് എന്തുതീരുമാനം എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് സംസ്ഥാനത്തെ പ്രശ്‌നം തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. സിദ്ദുവിനേയും അമരീന്ദറിനേയും ഒരേപോലെ പരിഗണിച്ച് പിണക്കാതെ കൂടെ നിര്‍ത്തുക എന്നത് കോണ്‍ഗ്രസിന് ഭാരപ്പെട്ട പണിയാണ്.അമരീന്ദര്‍ സിംഗിന്റെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിച്ചത്. സിദ്ദുവിനും സംസ്ഥാനത്ത് നല്ല ജനപ്രീതിയുണ്ട്. രണ്ട് നേതാക്കളേയും തള്ളിക്കളയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

Top