കെപി സിസിസ് ഭാരവാഹി പട്ടിക പുറത്ത് !പത്മജ വൈസ് പ്രസിഡണ്ട് !ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വീണ്ടും തഴയപ്പെട്ടു.കോൺഗ്രസ് വലിയ കലാപത്തിലേക്ക് !

ന്യുഡൽഹി : കെപിസിസി പുതിയ ഭാരവാഹികളുടെ ലിസ്റ്റ് പുറത്ത് .ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൊടുത്ത ലിസ്റ്റ് പരിഗണിച്ചില്ല.ലിസ്റ്റ് പ്രഖ്യാപനം ഉടൻ ഉണ്ടാകും .ഏറ്റവും പുതിയ ലിസ്റ്റ് അനുസരിച്ച് പത്മജ വേണുഗോപാൽ വൈസ് പ്രസിഡന്റ് ആകും .വിപി സജീന്ദ്രൻ, കെ മോഹൻകുമാർ, പത്മജ വേണുഗോപാൽ അല്ലെങ്കില്‍ സുമ ബാലകൃഷ്ണൻ വൈസ് പ്രസിഡന്റുമാർ ആകും .

കെ ശിവദാസൻ നായർ, എ എ ഷുക്കൂർ, റോയ് കെ പൗലോസ്, വി ടി ബൽറാം, അനിൽ അക്കര, പി എം നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, ജയ്‌സൺ ജോസഫ്, ജമാൽ മണക്കാടൻ, കെ പി ശ്രീകുമാർ, എം ജെ ജോബ്, പി എ സലീം, രമണി പി നായർ, പി കെ ജയലക്ഷ്മി, ഫാത്തിമ റോസ്ന എന്നിവർ ജനറല്‍ സെക്രട്ടറിമാര്‍ ആകും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുനഃസംഘടനാ നടപടികൾ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഭാരവാഹികളുടെ കാര്യത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത് പത്മജ വേണുഗോപാലിന് മാത്രമാണ്. ദീർഘകാലം കെപിസിസി ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിലാണ് പത്മജ വേണുഗോപാലിന് ഇളവ് നല്‍കിയിരിക്കുന്നത്.പുതിയ പട്ടികയില്‍ പത്മജ വേണുഗോപാലിനെ വൈസ് പ്രസിഡന്റാക്കിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന്റെ കൂടി പരിഗണന വിഷയമാവും. കേന്ദ്രം ഇളവ് അനുവദിച്ചില്ലെങ്കിൽ പത്മജയെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തും

എ ഐ സി സി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഇതോടെ പുനഃസംഘടിയിലൂടെ ഭാരവാഹികളെ വയ്ക്കുന്നത് ചോദ്യം ചെയ്ത ചില മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പുതിയ നിയമനങ്ങളോ അച്ചടക്ക നടപടിയോ പാടില്ലെന്ന പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനുള്ള ആലോചനവരെയുണ്ടായെന്ന സൂചനകളും ശക്തമായിരുന്നു. എന്നാല്‍ കെ പി സി സി പുനഃസംഘടനയില്‍ കെ സുധാകരന് നല്‍കിയ ശക്തമായ പിന്തുണ എ ഐ സി സി തുടരുന്നാണ് കണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഭാരവാഹി പ്രഖ്യാപനവുമായി മുന്നോട്ട് പോവാന്‍ നേതൃത്വം സുധാകരന് പച്ചക്കൊടി നല്‍കി.

പുനഃസംഘടനയ്ക്കെതിരായി നീങ്ങിയവര്‍ക്കുള്ള ശക്തമായ തിരിച്ചടിയായിട്ടാണ് ഇതിനെ കാണുന്നത്. പുതിയ കെ പി സി സി ഭാരവാഹി പട്ടിക ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് താരിഖ് അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വം കഴിഞ്ഞയാഴ്ച പട്ടിക സമർപ്പിച്ചെങ്കിലും ഇതുവരെ സോണിയ ഗാന്ധിക്കു കൈമാറാൻ സാധിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

ജാര്‍ഖണ്ഡിലായിരുന്നതിനാലാണ് പട്ടിക പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറാന്‍ വൈകിയത്. ഇന്ന് ദില്ലിയിലേക്ക് തിരിച്ചെത്തും. വന്നാലുടൻ പട്ടിക സോണിയയ്ക്ക് കൈമാറും. സാമുദായിക സന്തുലനം, ദലിത്, വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കി പട്ടിക പ്രഖ്യാപിക്കാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പട്ടിക മരവിപ്പിക്കില്ലെന്ന ഉറപ്പ് സുധാകരന് ലഭിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങല്‍ നല്‍കുന്ന സൂചന. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി ഭാരവാഹികളെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ കാലയളവിലേക്ക് ആണെങ്കിലും കേരളത്തിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.

കെ പി സി സി പുനഃസംഘടനയില്‍ കെ സുധാകരന് നല്‍കിയ ശക്തമായ പിന്തുണ എ ഐ സി സി തുടരുന്നാണ് കണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഭാരവാഹി പ്രഖ്യാപനവുമായി മുന്നോട്ട് പോവാന്‍ നേതൃത്വം സുധാകരന് പച്ചക്കൊടി നല്‍കി. പുനഃസംഘടനയ്ക്കെതിരായി നീങ്ങിയവര്‍ക്കുള്ള ശക്തമായ തിരിച്ചടിയായിട്ടാണ് ഇതിനെ കാണുന്നത്. പുതിയ കെ പി സി സി ഭാരവാഹി പട്ടിക ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് താരിഖ് അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വം കഴിഞ്ഞയാഴ്ച പട്ടിക സമർപ്പിച്ചെങ്കിലും ഇതുവരെ സോണിയ ഗാന്ധിക്കു കൈമാറാൻ സാധിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

ജാര്‍ഖണ്ഡിലായിരുന്നതിനാലാണ് പട്ടിക പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറാന്‍ വൈകിയത്. ഇന്ന് ദില്ലിയിലേക്ക് തിരിച്ചെത്തും. വന്നാലുടൻ പട്ടിക സോണിയയ്ക്ക് കൈമാറും. സാമുദായിക സന്തുലനം, ദലിത്, വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കി പട്ടിക പ്രഖ്യാപിക്കാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പട്ടിക മരവിപ്പിക്കില്ലെന്ന ഉറപ്പ് സുധാകരന് ലഭിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങല്‍ നല്‍കുന്ന സൂചന. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി ഭാരവാഹികളെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ കാലയളവിലേക്ക് ആണെങ്കിലും കേരളത്തിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. പുനഃസംഘടനാ നടപടികൾ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

Top