കോൺഗ്രസ് ബിജെപിക്ക് ബദലല്ല !വർഗീയ ശക്തികളെ താലോലിച്ച് കോൺഗ്രസിന്റെ മത നിരപേക്ഷ മുഖം നഷ്ടമായി.കോൺഗ്രസിനോട് ജനങ്ങൾക്ക് അസംതൃപ്തി-മുഖ്യമന്ത്രി പിണറായി

കണ്ണൂർ :ഇന്ത്യയിൽ കോൺഗ്രസ് തകർന്നു .കോൺഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി .വർഗീയതയെ താലോലിച്ച് കോൺഗ്രസിന്റെ സ്വീകാര്യത നഷ്ടമായി എന്നും മുഖ്യമന്ഹട്രി പിണറായി വിജയൻ . വർഗീയ ശക്തികളെ മാറി മാറി താലോലിച്ച് കോൺഗ്രസിന്റെ മത നിരപേക്ഷ മുഖം നഷ്ടമായിരിക്കയാണ്. കോൺഗ്രസിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കിയെന്നുംപിണറായി വിമർശിച്ചു. അധികാരം നിലനിർത്താൻ കോൺഗ്രസ് സർക്കാരുകൾ വർഗീയതയെ വേരുറപ്പിക്കാൻ സഹായിച്ചുവെന്നും കുറ്റപ്പെടുത്തി.

കേന്ദ്ര ഗവർൺമെന്റിന്റെ അഹന്തക്ക് കിട്ടിയ ചുട്ടമറുപടിയാണ് കർഷക പ്രക്ഷോഭമെന്നും കോൺഗ്രസ് നേതാക്കളെ കൂടെ നിർത്താൻ ബിജെപിക്ക് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ബദലാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അവരുടെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലെത്തുകയാണെന്നും പിണറായി വിമർശിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ നയപരമായ നിലപാട് വേണമെന്നും ബദൽ ഐക്യം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു. മത നിരപേക്ഷ വിശ്വാസികൾക്ക് കോൺഗ്രസിൽ വിശ്വാസമില്ലാതായെന്നും ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റി നിർത്തുന്നത് പരമപ്രധാനമാണെന്നും ഓർമപ്പെടുത്തി. സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം കിട്ടിയത് പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ വികസനങ്ങളെ തകർക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ വോട്ട് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കുറഞ്ഞുവെന്നും അതിനർത്ഥം രാഷ്ട്രീയ അടിത്തറ തകർന്നുവെന്നല്ല. ആരാധനാലായങ്ങളെ ഹിന്ദുത്വ അജണ്ടയുടെ കേന്ദ്രമാക്കി അവർ മാറ്റുകയാണ്, അതിനെതിരെ പ്രതിരോധ നടപടികൾ ഉണ്ടാകണം. മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അണി നിർത്താൻ സംഘപരിവാർ ശ്രമിക്കുകയാണ്. അതിനെയും ചെറുക്കാൻ കഴിയണം. സ്ത്രീ വിരുദ്ധമായ സംഘപരിവാർ സ്ത്രീകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നു. അത് തുറന്നുകാണിക്കപ്പെടണം -പിണറായി പറഞ്ഞു. വർഗീയതയെ വർഗീയത കൊണ്ട് നേരിടാൻ ആവില്ലെന്നും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ചില മത വിഭാഗങ്ങൾ രാഷ്ട്രീയമായി സംഘടിക്കണം എന്നൊരു ചർച്ച വരുന്നുണ്ടെന്നും എസ്ഡിപിഐ തീവ്രവാദ ആശയം പ്രചരിപ്പിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലെന്നും വർഗീയത പരസ്പരപൂരകമാണെന്നും അദ്ദേഹം പറഞ്ഞു.

Top