കെവി തോമസിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കെ സുധാകരന്റെ കത്ത്.. കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ചിലര്‍ പറഞ്ഞു! ഒരു ചുക്കും സംഭവിക്കില്ലെന്ന് അറിയാമെന്ന് പിണറായി!

തിരുവനന്തപുരം:സിപിഎം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് പൗയ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെ സുധാകരൻ ! കെ വി തോമസിനെ രൂക്ഷമായി വിമര്‍ശിച്ചും കര്‍ശന നടപടി ആവശ്യപ്പെട്ടും ഹൈക്കമാന്‍ഡിന് കെ സുധാകരൻ കത്ത് നൽകി . പാര്‍ട്ടി രക്തസാക്ഷികളേയും അവരുടെ കുടുംബങ്ങളേയും ഓര്‍മ്മിപ്പിക്കുന്ന കത്തില്‍ ഒരു വര്‍ഷമായി കെ വി തോമസ് സിപിഐഎം നേതാക്കളുമായി ചര്‍ച്ചയിലാണെന്ന് ആരോപിക്കുന്നുണ്ട്.

സിപിഐഎമ്മിനാല്‍ 80 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ജില്ലയാണ് കണ്ണൂര്‍. അവിടെ സിപിഐഎം നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം ഏകകണ്‌ഠേന തീരുമാനിച്ചിരുന്നതാണ്. ഈ തീരുമാനം സിപിഐഎമ്മിന്റെ ക്ഷണം ലഭിച്ച രണ്ട് നേതാക്കളെ അറിയിക്കുകയും ചെയ്താണെന്നും കെപിസിസി അദ്ധ്യക്ഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കെവി തോമസ് പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കുന്നത് വളരെ പ്രധാന്യമർഹിക്കുന്ന വിഷയമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കെവി തോമസിനെ സിപിഐഎം ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായാണ്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുക്കുന്നതും. അദ്ദേഹത്തെ പങ്കെടുപ്പിക്കില്ല എന്ന് ചിലര്‍ പറഞ്ഞെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പായിരുന്നെന്നും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രസംഗത്തില്‍ പറഞ്ഞു.

ഈ സെമിനാറില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ബഹുമാന്യനായ എംകെ സ്റ്റാലിന്‍ അതില്‍ പങ്കെടുക്കുന്നു എന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പക്ഷെ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രൊഫസര്‍ കെവി തോമസിനെക്കുറിച്ച് ഇവിടെ ഉയര്‍ത്തിക്കൊണ്ടി വന്ന കാര്യങ്ങള്‍. ഞങ്ങള്‍ പ്രൊഫസര്‍ കെവി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ്,’ പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവായാണ് അദ്ദേഹം ഇപ്പോഴും ഇതില്‍ പങ്കെടുക്കുന്നത്. ചിലര്‍ അദ്ദേഹത്തിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നത് കേട്ടു. പക്ഷെ അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി പങ്കെടുക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുകയാണ്. എന്നാലൊരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു,’ പിണറായി വിജയന്‍ പറഞ്ഞു.

Top