ക്രിസ്ത്യാനിയായ കെവി തോമസ് കെപിസിസി പ്രസിഡന്റായേക്കും;സുധാകരനും പി.ടി.തോമസും തഴയപ്പെടും.സുധീരൻ എഐ സി സി ഭാരവാഹി;ഹസ്സൻ യുഡിഎഫ് കൺവീനറും .ഹിന്ദു- ക്രിസ്ത്യാനി- മുസ്ലിം സമവാക്യത്തിൽ മതേതര പാർട്ടി

തിരുവനന്തപുരം: ക്രിസ്ത്യാനിയായ കെവി തോമസ് കെപിസിസി പ്രസിഡന്റായേക്കും.ഇനി കേരളത്തിൽ ഗ്രൂപ്പ് കളിവേണ്ടന്നും ഹൈക്കമാന്റ് എല്ലാം പിടിമുറുക്കാനും ശ്രമിക്കുന്നു .സോളാറിൽ മുഖം നഷ്ടപ്പെട്ട ലൈംഗിക പീഡനത്തിൽ ആരോപിതരായവർക്ക് ഇനി കോൺഗ്രസിൽ അധികം മസിൽ പവർ കാണിക്കാനാവില്ല .ഹൈക്കമാന്റിനു മുന്നിൽ വിനീത വിധേയരായി നിൽക്കുന്നവർക്ക് മാത്രം ഇനി പാർട്ടിയിൽ സ്ഥാനം .തീരുമാനം എല്ലാം ഇനി രാഹുൽ ഒറ്റയ്‌ക്കെടുക്കും.കെപിസിസി. പ്രസിഡന്റിനെയും രാഹുൽ ഗാന്ധി ഒറ്റയ്ക്ക് നിശ്ചയിക്കും. ഈ വിഷയത്തിൽ സംസ്ഥാനനേതാക്കളുടെ അഭിപ്രായം ഹൈക്കമാൻഡ് പരിഗണിക്കില്ല. എഐസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റാലുടൻ പ്രഖ്യാപനം ഉണ്ടാകും. രാഹുലിന്റെ വിശ്വസ്തനായ ഒരു വ്യക്തി എന്ന നിലയിൽ ആയിരിക്കും പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനം .

സംസ്ഥാനത്തെ പാർട്ടിയിൽ ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തെ ഇല്ലാതാക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമം. പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായി തന്റെ കൈകളിലാകണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും തന്റെ നിലപാടുകളുമായി യോജിച്ചുപോകുന്നവർ ഉണ്ടാകണമെന്നാണ് രാഹുലിന്റെ നിലപാട്. സോളാർ കേസ് കൂടി ഉയർന്നുവന്ന സാഹചര്യത്തിൽ ഇപ്പോൾ ചർച്ചയാകുന്ന പേരുകാരെല്ലാം വെളിയിലാകും. സോളാറിൽ പെടാത്ത മുഖമാകും ഇനി കെപിസിസിയെ നയിക്കുക. സ്ഥാനത്തേക്കില്ലെന്ന് വി എം സുധീരൻ അറിയിച്ച സാഹചര്യത്തിലാണ് ഇത്. സുധീരനെ ദേശീയ ഭാരവാഹിയാക്കുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽഗാന്ധിയുടെ നോമിനിയായിരിക്കും കെപിസിസി പ്രസിഡന്റായി വരിക. ക്രിസ്ത്യൻ സമുദായത്തിൽ നിന്നൊരു അംഗത്തെ കൊണ്ടുവരണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇപ്പോൾ പ്രതിപക്ഷനേതൃസ്ഥാനം ഹിന്ദുവിനാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരാൾ കെപിസിസി പ്രസിഡന്റാകണമെന്നാണ് നിലപാട്. കെവി തോമസിനാണ് അതുകൊണ്ട് തന്നെ സാധ്യത കൂടുതൽ. എ ഗ്രൂപ്പ് മുന്നോട്ട് വച്ച ബെന്നി ബെഹന്നാന് വിനയാകുന്നത് സോളാർ കേസാണ്. യു.ഡി.എഫ് കൺവീനറെയും മാറ്റുന്നകാര്യം പരിഗണനയ്ക്ക് വരും. കെപിസിസി പ്രസിഡന്റായി ക്രിസ്തീയസമുദായാംഗം വന്നാൽ യു.ഡി.എഫ് കൺവീനറായി മുസ്ലിംസമുദായംഗത്തെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. അങ്ങനെ വന്നാൽ എംഎം ഹസൻ യുഡിഎഫ് കൺവീനറാകും.

പ്രതിപക്ഷനേതൃസ്ഥാനം ഐ ഗ്രൂപ്പിനായതുകൊണ്ട് എ ഗ്രൂപ്പിനാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. എന്നാൽ അത് നടക്കില്ലെന്നാണ് സൂചന. രാഹുൽഗാന്ധി നിർദ്ദേശിക്കുന്ന തരത്തിലുള്ളവരുടെ പേര് മുന്നോട്ടുവയ്ക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. സോളാറിൽ ആരോപണ വിധേയനായ ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷനാകാനില്ലെന്ന നിലപാടിലാണ്. ആ സാഹചര്യത്തിൽ ഐ ഗ്രൂപ്പിൽപ്പെടാത്തതും എന്നാൽ സോണിയയും രാഹുലുമായി അടുത്തബന്ധം പുലർത്തുന്നതുമായ ഒരു വ്യക്തിയായിരിക്കും അതും ക്രിസ്തീയസമുദായത്തിൽ നിന്നുള്ള ഒരാളായിരിക്കും കെപിസിസി പ്രസിഡന്റായി വരികയെന്നാണ് സൂചന. കെവി തോമസും സോണിയയും തമ്മിൽ നല്ല ബന്ധമാണുള്ളത് അതുകൊണ്ടാണ് ചർച്ചകൾ കെവി തോമസിലേക്ക് എത്തുന്നത്.ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമേ രാഹുൽ ഇനി കോൺഗ്രസ് അദ്ധ്യക്ഷപദവി ഏറ്റെടുക്കുകയുള്ളു. അതിനുശേഷം മാത്രമായിരിക്കും കെപിസിസി പ്രസിഡന്റിനെ നിയമിക്കുക. അതിനനുബന്ധിച്ച് നിർവാഹകസമിതിയും ഭാരവാഹികളും വരും.

Top