”കൊന്നുതള്ളിയ”വാദത്തിന് യൂത്ത് കോൺഗ്രസിൽ അംഗീകരം !.രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കിയ,കശാപ്പ് കേസിലെ പ്രതി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്.

കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയ കണ്ണൂരിലെ കശാപ്പ് വിവാദകാരനും യൂത്ത് കോൺഗ്രസിൽ അംഗീകാരം. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി രാജ്യത്തെ ബിജെപിയും സംഘപരിവാറും വേട്ടയാടിയ ‘പരസ്യ കശാപ്പ് വിവാദത്തിൽ പ്രധാനിയായ റിജിൽ മാക്കുറ്റിയെ സംസ്ഥാന കോൺഗ്രസ് അംഗീകാരത്തോടെ കേരളം പ്രദേശ് യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റാക്കി .കണ്ണൂരിലെ സുധാകരന്റെ ഏറ്റവും അടുത്ത അനുയായി ആയ റിജിൽ മാക്കുറ്റി സുധാകരന്റെ തന്നെ അറിവോടെ ആണ് സംസ്ഥാന കമ്മറ്റിലിയിലേക്ക് മത്സരിച്ചത് .കശാപ്പ് വിവാദത്തിൽ രാജ്യത്തെ കോൺഗ്രസിനെ നാണം കെടുത്തിയപ്പോൾ പുറത്താക്കിയ റിജിൽ മാക്കുറ്റിയെ തിരിച്ചെടുക്കാൻ സമ്മർദ്ധം ചെലുത്തിയത് സുധാകരൻ ആയിരുന്നു എന്ന് പരക്കെ അറിവുള്ള രഹസ്യമാണ്.


കേന്ദ്രസര്‍ക്കാരിെന്‍റ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് പരസ്യമായി കാളയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുവമോര്‍ച്ചയുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്നാണ് കേസ്.കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കണ്ണൂര്‍ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പശുക്കിടാവിനെ കൊന്നുതള്ളി നടത്തിയ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നടപടി ബി.ജെ.പി അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തില്‍ തന്നെ പ്രചരിപ്പിക്കുകയും ഡല്‍ഹി ബി.ജെ.പി വക്താവ് അടക്കമുള്ളവര്‍ സംഭവത്തിന്‍റെ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം കണ്ണൂര്‍ ഡി.സി .സി പ്രസിഡണ്ടിന്റെ അടുത്ത അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ പരസ്യമായി നടുറോഡില്‍ കഴുത്തറുത്ത് സംഭവത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. പ്രാകൃതവും ചിന്താശൂന്യവും തീര്‍ത്തും അസ്വീകാര്യവുമാണ് സംഭവമെന്നും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.തനിക്കു വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്ന് രാഹുല്‍ വ്യക്തമാക്കി. പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ പരസ്യമായി കഴുത്തറുത്ത് കശാപ്പു ചെയ്തത്. കണ്ണൂര്‍ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, പി.എ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഈ കിരാതമായ കൊന്നുള്ളൽ നടത്തി രാജ്യത്തെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അപമാനിച്ച ആൾ തന്നെ വീണ്ടു സ്ഥാന കയറ്റം നൽകി ആദരിക്കുന്ന നടപടി വീണ്ടും വൻ വിവാദത്തിലേക്ക് എത്തിക്കും.രാഹുൽ ഗാന്ധിയെ അംഗീകരിക്കാത്തത് കേരളം ഘടകം ആയി എന്നും വ്യക്തമാണ് കഴിഞ്ഞദിവസം ഇത്തരം നേതാക്കൾക്ക് എതിരെ രാഹുൽ വ്യക്തമായി പ്രതിഷേധം അറിയിച്ചിരുന്നു .ചില നേതാക്കലുമായി തനിക്ക് ഒന്നിച്ച് പോകാൻ ആവില്ല എന്നും അവരുടെ പ്രവർത്തനങ്ങൾ ശരിയല്ല എന്നും വ്യക്തമാക്കിയിരുന്നു .

കോ​ണ്‍​ഗ്ര​സി​ല്‍ ചി​ല നേ​താ​ക്ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന രീ​തി​യേ​യും ശൈ​ലി​ക​ളെ​യും കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് അ​വ​രു​ടെ പേ​രെ​ടു​ത്തു പ​രാ​മ​ര്‍​ശി​ക്കാ​തെ രാ​ഹു​ല്‍ പ്ര​തി​ക​രി​ച്ച​ത്. ചി​ല നേ​താ​ക്ക​ളു​ടെ രീ​തി​ക​ള്‍ ശ​രി​യ​ല്ല. അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്നെ ആ​ശ​യ​ങ്ങ​ളു​മാ​യി യോ​ജി​ക്കു​ന്ന​ത് പോ​ലു​മ​ല്ല. ഈ ​നേ​താ​ക്ക​ളോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ട് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണു രാ​ഹു​ല്‍ തു​റ​ന്നു പ​റ​ഞ്ഞ​ത്.അത് ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള കേരളനേതാക്കളും ഉൾപ്പെടും .പലതവണയും രാഹുൽ ഗാന്ധിയുടെ നിർദേശങ്ങളെ പരസ്യമായി വെല്ലുവിളിച്ച പ്രകൃതമാണ് ഉമ്മൻ ചാണ്ടിയുടേത് .സിദ്ദിഖിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയപ്പോഴും -നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാത്ഥികളെ നിർദേശിച്ചപ്പോഴും ഉമ്മൻ ചാണ്ടി കലാപം ഉയർത്തിയിരുന്നു . ഇപ്പോൾ യൂത്ത് കോൺഗ്രസ് പട്ടിക പുറത്ത് വന്നപ്പോഴും ഏതുവ്യക്തമാവുകയാണ്.

Top