കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരനും പി.ടി തോമസും പരിഗണയില്‍.നേതൃത്വത്തിന്റെ ‘ഗുഡ് എന്‍ട്രി ‘കിട്ടിയാല്‍ കെ.സി ഇന്ദിരാഭവനില്‍

രാഷ്ട്രീയ ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി എഐസിസി നേതൃത്വം.അടുത്തു വരുന്ന യു .പി തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ സമൂലമായ അഴിച്ചു പണി ഉണ്ടാകുമെന്ന് ഡല്‍ഹിയില്‍ ന്നിന്നും ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനു വിവരം ലഭിച്ചു.കേരളത്തിലെ കോണ്‍ഗ്രസില്‍ സമൂലമായ മാറ്റമാണ് ഹൈക്കമാണ്ട് ലക്ഷ്യമിടുന്നത്.ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ ജനകീയ അടിത്തറയുള്ള നേതാക്കളായ കെ.സുധാകരന്റെയും പി.ടി തോമസിന്റെയും പേരുകളാണ് ഹൈക്കമാന്‍ഡിനു മുന്നിലുള്ളത്.
തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ എ-ഐ ഗ്രൂപ്പുകളുടെ ഗ്രൂപ്പ് യുദ്ധം ശക്തമായതും കേരളത്തില്‍ തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കരുത്തനായ ഒരു കെപിസിസി പ്രസിഡന്റ് വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.എന്നാല്‍ ഗ്രൂപ്പിന്റെ കുടക്കീഴില്‍ നില്‍ക്കുന്ന ആരേയും പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കില്ല എന്നും ഡി.ഐ.എച്ചിനു വിവരം ലഭിച്ചു . ഹൈക്കമാണ്ടുമായി വിധേയത്വം പുലര്‍ത്തുന്ന ഒരാള്‍ അതും ഗ്രൂപ്പ് അതിപ്രസരമോ ഗ്രൂപ്പ് വക്താവോ ആയിട്ടുള്ള ആരേയും പരിഗണിക്കണ്ടാ എന്ന ശക്തമായ തീരുമാനമാണ് ഹൈക്കമാണ്ടിന്റെ മുന്നിലുള്ളത്.വി.എം സുധീരന്‍ കെ.പി.സി സി പ്രസിഡണ്ട് ആയതുപോലെ ഗ്രൂപ്പ് ലേബല്‍ ഇല്ലാതെ ഒരാളെ രംഗത്തിറക്കുക ആണ് എ.ഐ .സി സി യുടെ ലക്ഷ്യം .
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിനെതിരെ ഇരു ഗ്രൂപ്പുകളുടെയും പടയൊരുക്കം ശക്തമാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സുധീരന്റെ നേതൃത്വത്തില്‍ പുതിയ നീക്കങ്ങള്‍ ശക്തമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഡിസികള്‍ മുതല്‍, ബ്ലോക്ക് തലം വരെയുള്ള കമ്മിറ്റികള്‍ അഴിച്ചു പണിയുന്നതിനും നിലവിലുള്ള നേതാക്കളെയെല്ലാം പുറത്താക്കുന്നതിനുമുള്ള തന്ത്രങ്ങള്‍ സുധീരന്‍ അണിയറയില്‍ ഒരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ക്കു അന്ത്യം കുറിയ്ക്കാനെന്ന പേരില്‍ പുതിയ നിലപാടുകള്‍ സ്വീകരിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച ശേഷമാവും കെപിസിസി പുനസംഘടനയിലേയ്ക്കു കടക്കുക എന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

K.Sudhakaran
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന പേരുകളില്‍ ഏറ്റവും മുന്നിലുള്ള രണ്ടു പേരുകള്‍ കെ.സുധാകരന്റെയും, പി.ടി തോമസിന്റെയുമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും, പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് ഇരുവരും. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് കെ.സുധാകരനും അഴിമതിയുടെ കറ പുരളാത്ത ക്ളീന്‍ ഇമേജുള്ള പി.ടി.തോമസും . ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരുടെയും പേര് പരിഗണിക്കുന്നത്.കെ.സുധാകരന്‍ ഗ്രൂപ്പ് ലേബലില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതിശക്തമായി ഗ്രൂപ്പിന്റെ ആളായി അറിയപ്പെടുന്നില്ല .വിശാല ഐ ഗ്രൂപ്പിന്റ് ഭാഗം ആണെങ്കിലും പാര്‍ട്ടി വികാരം ആണ് സുധാകരനെ ഫയര്‍ ബ്രാന്‍ഡ് ആക്കുന്ന പൊതുഘടകം .പ്രവര്‍ത്തകര്‍ക്കൊപ്പം ഒരേവികാരത്തില്‍ നില്‍ക്കുന്നു ജനകീയ അടിത്തറയുള്ള ഏക നേതാവ് കേരളത്തില്‍ എല്ലായിടത്തു സധാ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനുള്ള മാസ് അട്ട്രാക്ഷന്‍ എന്നിവയാണ് സുധാകരന്റെ പ്ളസ് പോയിന്റ് .PT Thomas MLA_Photo
എന്നാല്‍, പൊതുസമ്മതനെന്ന നിലയില്‍ പി.ടി തോമസിന്റെ പേരിനെയാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പിന്‍തുണയ്ക്കുന്നത്.പി.ടിയെ വി.എം സുധീരനും പിണ്ടുണക്കുമെന്നറിയുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കും ഇതേ പേരിനോടു തന്നെയാണ് താല്പര്യം. നിലവിലെ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റായി പി.ടി തോമസിന്റെ പേരു തന്നെയാണ് പ്രഥമ പരിഗണനയില്‍ വരാന്‍ സാധ്യതയെയെങ്കിലും കത്തോലിക്ക സഭയുമായുള്ള എതിര്‍പ്പും സഭയിലെ പലരുടേയും അതൃപ്തിയും പി.ടിക്ക് വിനയാകും .അതേസമയം കെ.സുധാകരനെ പിന്നോട്ടടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ദേശീയ നേതൃത്വത്തിന്റെ കണ്ണില്‍ വിധേയന്‍ അല്ലാ എന്നുള്ളതാണ്. കെ.സുധാകരന്റെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയവും രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം ഇല്ലാ എന്നതും പിന്നോട്ടടിക്കുന്ന ഘടകം ആണ്.മാത്രമല്ല ചില പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിക്കും ദേശീയ നേതൃത്വത്തിനും എതിരെ നടത്തിയ പരാമര്‍ശങ്ങളും വിനയാകും .എങ്കിലും യു.പി.തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ താക്കോല്‍ സ്ഥാനത്ത് എത്താന്‍ പോകുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക പരിഗണനാ ലിസ്റ്റില്‍ കെ.സുധാകരന്‍ കയറിപ്പറ്റിയിട്ടുണ്ട് എന്നാണ് വിവരം .അതു പ്രാവര്‍ത്തികം ആവുകയും ഹൈക്കമാണ്ടിനെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയുകയും ചെയ്താല്‍ കെ.സുധാകരന്‍ അടുത്ത കെ.പി.സി.സി പ്രസിഡണ്ടാവും .

കെ. സുധാകരന്‍ എന്ന കുമ്പകുടി സുധാകരന്‍ കണ്ണൂരിലെ കോണ്-ഗ്രസിലെ പടനായകന്‍ തന്നയാണ്.പ്രവര്‍ത്തകരുടെ പിന്തുണയാണ് ഈ ഫയര്‍ ബ്രാന്-ഡിന്റെ ശക്തി.കണ്ണൂരില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു. എ.കെ. ആന്റണി മന്ത്രിസഭയില്‍ വനം‌വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലോകസഭാ ഇലക്ഷനില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെ എം.എല്‍.എ സ്ഥാനം രാജിവെക്കുകയായിരുന്നു.1948 കണ്ണൂര്‍ ജില്ലയിലെ എടക്കാടിനടുത്ത് നടാലില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ചു. സ്കൂള്‍ കാലഘട്ടത്തില്‍ കെ.എസ്.യു വില്‍ സജീവമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു.k-sudhakaran-k

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ശേഷം എല്‍.എല്‍.ബിയും പൂര്‍ത്തിയാക്കി. 1996 ലും 2001ലും 2009 ലും എം.എല്‍.എ ആയി .കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിന്നു. സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് ജനത (ജി.) ആയി. 1984-കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നു.
1991-ല്‍ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്.കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം .1973-ല്‍ സംഘടനാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനഗള്‍ വഹിച്ചു.കോണ്‍ഗ്രസിലെ പ്രബലരായ ഇരു ഗ്രൊപ്പുകളേയും പരാജയപ്പെടുത്തിയാണ് കെ.സുധാകരന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടായത്.1991-ല്‍ എടക്കാട് നിയമസഭാമണ്ഡലത്തില്‍ 219 വോട്ടിന് കെ സുധാകരന്‍ തോറ്റിരുന്നു. സി.പി.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1992 മുതല്‍ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു.

 

Top