മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം കെ സുധാകരൻ നേടി..

കൊച്ചി : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം നേടി. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് കെ.സുധാകരന്‍ ‘മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021’ പുരസ്കാരത്തിന് അര്‍ഹനായത്.   കോണ്‍ഗ്രസിനുള്ളില്‍ ചുരുങ്ങിയകാലംകൊണ്ട് നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായി ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു.

കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ സഹകരണത്തോടെയാണ് ന്യൂസ്മേക്കര്‍ 2021 സംഘടിപ്പിച്ചത്. 2006ല്‍ ആരംഭിച്ച മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയനേതാവാണ് കെ.സുധാകരന്‍. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, കെ.കെ.െശൈലജ എന്നിവരാണ് മുന്‍പ് ന്യൂസ്മേക്കര്‍ പുരസ്കാരംനേടിയ രാഷ്ട്രീയനേതാക്കള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലെ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് കെ.സുധാകരന്‍ ന്യൂസ്മേക്കറായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര്‍പ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രതികരിച്ച സുധാകരന്‍, വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുമെന്ന് കൂട്ടിച്ചേര്‍ത്തു.

Top