സുധാകരന്റെ വെളിപ്പെടുത്തല്‍;കോണ്‍ഗ്രസ്‌ നേതൃത്വം നിലപാട്‌ വ്യക്‌തമാക്കണം പി. ജയരാജന്‍

കണ്ണൂര്‍ : ആര്‍.എസ്‌.എസ്‌ നേതാക്കളുമായി ചര്‍ച്ച ചെയ്‌ത്‌ വോട്ട്‌ കച്ചവടം നടത്തിയിട്ടുണ്ടെന്ന കെ.സുധാകരന്റെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം നിലപാട്‌ വ്യക്‌തമാക്കണമെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത്‌ ലൈവിനു നല്‍കിയ അഭിമുഖത്തിലാണ്‌ സുധാകരന്‍ ആര്‍.എസ്‌.എസുമായുള്ള വോട്ടുകച്ചവടം തുറന്നു സമ്മതിക്കുന്നത്‌. തദ്ദേശതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പേ തന്നെ സുധാകരന്‍ താന്‍ പലഘട്ടങ്ങളിലും ആര്‍.എസ്‌.എസിനെ സഹായിച്ചിട്ടുണ്ടെന്ന്‌ പരസ്യപ്രഖ്യാപനം നടത്തുകയുണ്ടായി. ഇപ്പോള്‍ വീണ്ടും സുധാകരന്‍ ആര്‍.എസ്‌.എസുമായുള്ള ഉറ്റബന്ധം അടിവരയിട്ട്‌ വ്യക്‌തമാക്കിയിരിക്കയാണ്‌. ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള ആര്‍.എസ്‌.എസുമായി വോട്ട്‌ കച്ചവടം നടത്തിയതിനെക്കുറിച്ച്‌ സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ജനങ്ങളോട്‌ മാപ്പുപറയണം. അല്ലാത്തപക്ഷം മതനിരപേക്ഷതയെക്കുറിച്ച്‌ പറയാന്‍ കോണ്‍ഗ്രസിന്‌ യാതൊരു ധാര്‍മികാവകാശവുമില്ലാതെ വരും.
തദ്ദേശതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പേ തന്നെ സുധാകരന്‍ താന്‍ പലഘട്ടങ്ങളിലും ആര്‍എസ്എസിനെ സഹായിച്ചിട്ടുണ്ടെന്ന് പരസ്യപ്രഖ്യാപനം നടത്തുകയുണ്ടായി. ഇപ്പോള്‍ വീണ്ടും സുധാകരന്‍ ആര്‍എസുമായുള്ള ഉറ്റബന്ധം അടിവരയിട്ട് വ്യക്തമാക്കിയിരിക്കയാണ്. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസുമായി വോട്ട് കച്ചവടം നടത്തിയതിനെക്കുറിച്ച് സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പുപറയണം. അല്ലാത്തപക്ഷം മതനിരപേക്ഷതയെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് യാതൊരു ധാര്‍മികാവകാശവുമില്ലാതെ വരും.

പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരനാണ് സുധാകരനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്. അതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതേക്കുറിച്ചെല്ലാമുള്ള നിലപാട് പരസ്യപ്പെടുത്തണം. ആര്‍എസ്എസിന്റെ ഇസ്ലാമിക പതിപ്പായ എന്‍ഡിഎഫിന്റെ വോട്ടും സ്വീകരിച്ചതായി സുധാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും കോണ്‍ഗ്രസ് നയമാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ യുഡിഎഫിന്റെ മുന്‍തൂക്കം കൊണ്ടല്ല താന്‍ ജയിച്ചതെന്നും ചില രാഷ്ട്രീയ സമവാക്യങ്ങള്‍ കാരണമാണ് ജയിക്കാനായതെന്നും സുധാകരന്‍ സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിപിഐഎം വിരോധത്താല്‍ ബിജെപി-ആര്‍എസ്എസ് വോട്ടുകളും എന്‍ഡിഎഫ് വോട്ടും ലഭിച്ചിരുന്നതായും സുധാകരന്‍ പറയുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ കിട്ടാതെപോയിട്ടും കുറഞ്ഞവോട്ടിനേ താന്‍ തോറ്റുള്ളൂവെന്നും സുധാകരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top