കെ.സുധാകരനെ പൊളിച്ചടുക്കി!.കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധം ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ.അമ്പലം കത്തി നശിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്ന് ഇഎംഎസ് പറഞ്ഞു-സുധാകരൻ

കൊച്ചി: കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരനെ പൊളിച്ചടുക്കി പരിഹാസം വാരിയെറിഞ്ഞു സോഷ്യൽ മീഡിയ .ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അനുയായികല്‍ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയെ അഭിമുഖീരകിരിക്കുകയാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത് . ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ അദ്ദേഹം ഇത്തരമൊരു അബദ്ധം ഉന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് വിടി ബല്‍റാമിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി.

സോഷ്യല്‍ മീഡിയയില്‍ ഇതിന് വ്യാപക പരിഹാസമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന സി കേശവന്റെ പ്രസിദ്ധമായ വാക്കുകള്‍ ചാനലായ ചാനലുകളുടെ നമ്മളുമിവിടെ ചര്‍ച്ച ചെയ്തതും ആ വാചകങ്ങള്‍, പി കൃഷ്ണപ്പിള്ളയുടേയും ഇഎംഎസ്സിന്റെയും മുതല്‍ നാട്ടിലെ ബ്രാഞ്ച് സെക്രട്ടറിയുടെ തലയില്‍ പോലും കൊണ്ടുവച്ച് ഗോപാലകൃഷ്‌നും ടിജി മോഹന്‍ദാസുമടക്കമുള്ള സംഘി നേതാക്കളെ ആവുന്ന പോലെയൊക്കെ പരിഹസിച്ച് തേച്ചൊട്ടിക്കുകയും ചെയ്തതിന് പിന്നാലെയാണ് സുധാകരന്‍ വന്നിരിക്കുന്നതെന്നാണ് ശ്രീകാന്ത് പികെയുടെ പരിഹാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാണ്ടെ ഇപ്പോ അതേ സി കേശവന്റെ ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ ജി രഥയാത്രയില്‍ മൈക്ക് കെട്ടി പറയുന്നു ആ വാചകങ്ങള്‍ പറഞ്ഞത് സഖാവ് ഇഎംഎസ്സാണെന്ന്. സ്വന്തം കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകല്‍ പോലും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് സംഭാവന ചെയ്യുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് കാണാതെ പോവരുത്. പറയുന്ന കാര്ങ്ങളും കേള്‍ക്കാന്‍ വന്ന ഓഡിയന്‍സും ഒന്നാണ്. അപ്പോള്‍ പിന്നെ ഇവറ്റകളുടെ രണ്ട് ടീമിന്റെയും യാത്ര ഒന്നിച്ചാക്കിയിരുന്നേല്‍ അേ്രത ചിലവ് കുറഞ്ഞ് കിട്ടുമായിരുന്നല്ലോ എന്നാണ് പരിഹാസം.VTB -TEMPLE

ടിജി മോഹന്‍ദാസിനുള്ള മറുപടി ബല്‍റാം മുമ്പ് പോസ്റ്റ് ഇട്ടത് ബിജെപിക്കും ടിജി മോഹന്‍ദാസിനുമുള്ള മറുപടിയെന്നോണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ നുണ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധം ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേസമയം കുത്തിപ്പൊക്കിയ പോസ്റ്റ് വീണ്ടും വൈറലായിട്ടുണ്ട്. നേരത്തെ നോട്ട് നിരോധനത്തെ പുകഴ്ത്തി കൊണ്ട് ഇട്ട പോസ്റ്റും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. മോദിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു എന്നായിരുന്നു ബല്‍റാം പോസ്റ്റിട്ടത്. ഇതിനൊപ്പം നിരവധി ട്രോളുകളും വന്നിരുന്നു.

കെ സുധാകരന്റെ അബദ്ധത്തിന് കിടിലന്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ. ശബരിമലയില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് സുധാകരന്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന പരാമര്‍ശം നടത്തിയത് ഇഎംഎസ്സാണെന്നായിരുന്നു സുധാകരന്റെ ആരോപണം. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് കുടപിടിക്കുന്ന സംഘിയാണ് സുധാകരന്‍ എന്നാണ് ഇപ്പോള്‍ തന്നെ ആരോപണമുയര്‍ന്നിരിക്കുന്നത്. മുമ്പ് കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാം ഇതേ വിഷയം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ സുധാകരന് കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇഎംഎസ് അല്ല സി കേശവനാണ് ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞതെന്നായിരുന്നു മുമ്പ് വിടി ബല്‍റാം തന്റെ പോസ്റ്റില്‍ പറഞ്ഞത്. സ്വന്തം നേതാക്കളെയും ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാതായി എന്നാണ് പരിഹാസം.

Top