കെ.സുധാകരനെതിരായ വിവാദ പ്രസ്താവന; എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്; എം.വി.ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍

കൊച്ചി: പോക്‌സോ കേസില്‍ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. എം.വി.ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു ഡിജിപിക്ക് കൈമാറി.പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് കാലാപാഹ്വാനത്തിന് കേസെടുക്കാന്‍ പരാതി നല്‍കിയത്.

അതിനിടെ കെ.സുധാകരന്‍ നല്‍കിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. എം.വി ഗോവിന്ദന്‍, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവര്‍ക്കെതിരെയാണ് കെ.സുധാകരന്‍ മാനനഷ്ടകേസ് നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോന്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ആരോപണം. ഇതിനെതിരെയാണ് സുധാകരന്‍ മാനനഷ്ടകേസ് നല്‍കിയത്.

Top