ഹീറോയായി രാഹുല്‍ ഗാന്ധി!!! മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു; ബിജെപി തര്‍ന്നടിഞ്ഞു

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പുരോഗമിക്കെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വ്യക്തമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിലും അവസാനഘത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.

ബിജെപിയും തമ്മില്‍ ശക്തമായ മല്‍സരമാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും നടന്നത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലും കേവല ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് എത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ദിനമായി ഈ ദിവസം മാറുകയാണ്. മോദി പ്രഭാവം ഇന്ത്യയില്‍ കെട്ടടങ്ങുന്നതിന്റെ സൂചനയാണ് ഇലക്ഷന്‍ ഫലം നല്‍കുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഛത്തീസ്ഗഡില്‍ പകുതിയിലധികം സീറ്റുകളിലും കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. രാജസ്ഥാനില്‍ ആദ്യഘട്ടത്തില്‍ കനത്ത പോരാട്ടം നടന്നെങ്കിലും കോണ്‍ഗ്രസ് തേരോട്ടത്തില്‍ ബിജെപി തകര്‍ന്നടിയുന്നതാണ് കാണാനാകുന്നത്. തെലങ്കാനയിലും മിസോറമിലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. ടിആര്‍എസും എംഎന്‍എഫുമാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്.

Top