രാജിവെയ്ക്കില്ല – കെ.എം. മാണി; രാജിവയ്ക്കണമന്ന് കോണ്‍ഗ്രസ് – ലീഗ്; മുന്നണിയില്‍ ഭീഷണിയുമായി മാണി ഗ്രൂപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ.എം. മാണിയും ഒരു വിഭാഗം കേരള കോണ്‍ഗ്രസും. മാണിയുടെ രാജിക്കായി സമ്മദം ചെലുത്തിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മാണിയോട് കൂറു പുലര്‍ത്തുന്ന കേരള കോണ്‍ഗ്രസിലെ അഞ്ച് എം.എല്‍.എമാര്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. യു.ഡി.എഫ് യോഗത്തിന് തൊട്ടു മുന്‍പ് പ്രത്യേക ദൂതന്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിലേയ്ക്ക് കേരള കോണ്‍ഗ്രസിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ജോസഫ് ഗ്രൂപ്പ് യോജിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്. മാണി പക്ഷക്കാരനായ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

   അതേസമയം മാണി രാജി ആശ്യത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഉറച്ച്് നില്‍ക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യു.ഡി.എഫ് നേതാക്കളുടെ പ്രത്യേക യോഗത്തില്‍ ലീഗ് ഇക്കാര്യം വ്യക്തമാക്കി. മാണി രാജിവയ്ക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ എല്ലാരവും രാജിവയ്ക്കണമെന്നതാണ് പാര്‍ട്ടിയിലെ മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തോട് പി.ജെ.ജോസഫ് വിഭാഗം യോജിച്ചില്ല. ഇത് കേരള കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പിനുള്ള വിത്ത് വിതച്ചിരിക്കുകയാണ്. യു.ഡി.എഫ് യോഗത്തിനുശേഷം ചേരാനിരിക്കുന്ന കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ ഇതു സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടായേക്കും. മാണിയുടെ രാജി സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

   പാര്‍ട്ടിയിലെയും കോണ്‍ഗ്രസിലെയും വലിയൊരു വിഭാഗം തന്റെ രാജി ആവശ്യപ്പെടുന്നുണ്ടെങ്കിലും രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് തന്നെയാണ് കെ.എം.മാണി. കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ രാജി ആവശ്യപ്പെടുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന നിലപാടിലാണ് മാണി. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും മാണി ആരോപിച്ചിട്ടുണ്ട്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലയും രാജിവയ്ക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. കോടതി വ്യക്തിപരമായി തനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല ഇതാണ് മാണിയുടെ നിലപാട്.

   എന്നാല്‍, മാണിയുടെ രാജിക്കായുള്ള മുറവിളി കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. ടി.എന്‍. പ്രതാപനും വി.ഡി.സതീശനുമെല്ലാം രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. പാര്‍ട്ടി മുഖപത്രമായ വീക്ഷണം ഈ ആവശ്യം ഉന്നയിച്ച് മുഖപ്രസംഗം എഴുതുകയും ചെയ്തു. എന്നാല്‍, യു.ഡി.എഫ് യോഗത്തില്‍ മറ്റ് ഘടകക്ഷികളില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു ആവശ്യം ഉയര്‍ന്നതായാണ് സൂചന. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും മാണിയുടെ രാജി സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്.

Top