മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം; മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ എന്തുംചെയ്യുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ഉമ്മന്‍ചാണ്ടി

oomen-chandy

തിരുവനന്തപുരം: മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പലതും ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും സ്വന്തം മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.

നീതിപൂര്‍വമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയായപ്പോള്‍ പിണറായി വിജയന് രഹസ്യങ്ങള്‍ ഉണ്ടായെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. വിവരാവകാശം അട്ടിമറിച്ച് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായതും സര്‍ക്കാരിനെ വിവാദങ്ങളുടെ നിഴലില്‍ നിര്‍ത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച നടപടിയും വിവാദമായിരുന്നു. തോമസ് ഐസക്കിനെ മുഖ്യമന്ത്രി സാമ്പത്തിക വിദഗ്ധനായി കാണുന്നില്ലെന്നും ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ഇതിന് ഉദാഹരണമാണെന്നുംപ്രതിപക്ഷം പരിഹാസം ഉന്നയിച്ചിരുന്നു.

Top