ലൈസന്‍സ് അനുവദിക്കുന്നതിന് ബാബു നേരിട്ട് ഇടപെട്ടു; ബാബു കോഴ വാങ്ങിയെന്നും റിപ്പോര്‍ട്ട്

കൊച്ചി: ബാര്‍ കോഴ ആരോപണത്തില്‍ കുരുക്ക് അഴിയാതെ മുന്‍ എക്സൈസ് മന്ത്രി കെ.ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് കാണിച്ചെന്നായിരുന്നു ബാബുവിനെതിരെയുള്ള ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ ശരിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിശദീകരണം. അതേസമയം, ലൈസന്‍സ് അനുവദിക്കുന്നതിന് ബാബു നേരിട്ട് ഇടപെട്ടതായി ത്വരിതപരിശോധനയില്‍ തെളിഞ്ഞു.

ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദുക്കുന്നതില്‍ ചട്ടവിരുദ്ധമായി കെ.ബാബു ഇടപെട്ടു. ബാബു അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ത്വരിതപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ ചിലത് മാസങ്ങളോളം സൂക്ഷിച്ചുവച്ച ശേഷമാണ് അപേക്ഷകള്‍ അംഗീകരിച്ചത്. ചിലത് ഉടന്‍ തന്നെ അനുവദിക്കുകയും ചെയ്തെന്നും കണ്ടെത്തി.

പുതിയ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമേറ്റതിന് ശേഷമാണ് രണ്ടാമതും ക്വിക് വെരിഫികേഷന്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ക്വിക് വെരിഫികേഷനില്‍ ബാറുടമകളില്‍ നിന്ന് രണ്ടാമതും മൊഴി നല്‍കി. ഇതില്‍ മന്ത്രിയായിരിക്കെ കെ ബാബുവിന് കോഴ നല്‍കിയതായി ബാറുടമകള്‍ വ്യക്തമാക്കിയിരുന്നു. മൊഴി അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കെ ബാബുവിനെതിരെ തെളിവുണ്ട് എന്ന് ബോധ്യമായത്. ബാറുകളില്‍ ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കിയതിലും ബിവറേജസുകള്‍ അടച്ചുപൂട്ടിയതിലും അഴിമതിയുണ്ടെന്ന് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തി.

Top